മലപ്പുറം: വേങ്ങരയില്‍ യുവതിയെ ഭര്‍ത്താവ് ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി. ഒന്നര വർഷം മുമ്പ് വിവാഹിതയായ യുവതിയെയാണ് മുത്തലാഖ് ചൊല്ലിയത്. സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി ബീരാന് കുട്ടിക്കെതിരെ യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്കി. വിവാഹ സമയത്ത് നല്കിയ 30 പവന് സ്വര്‍ണാഭരണങ്ങള്‍ തിരികെ കിട്ടിയില്ലെന്നും പരാതിയില്‍ പറയുന്നു.
ദമ്പതികള്‍ക്ക് പതിനൊന്ന് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. കുഞ്ഞ് ജനിച്ചശേഷം ഇയാള്‍ ഭാര്യയെ കാണാന്‍ പോയിട്ടില്ല. കഴിഞ്ഞ ദിവസം ഇയാള്‍ യുവതിയുടെ പിതാവിനെ വിളിച്ച് മകളെ മുത്തലാഖ് ചൊല്ലിയിരിക്കുന്നുവെന്നും പറഞ്ഞ് ബന്ധം ഉപേക്ഷിച്ചു. രോഗിയായ മകളെയാണ് തനിക്ക് വിവാഹം കഴിച്ചുതന്നതെന്നും തന്നെ കബളിപ്പിച്ചെന്നുമൊക്കെ ഇയാള്‍ യുവതിയുടെ അച്ഛനോട് ഫോണിലൂടെ പറഞ്ഞു.
മുമ്പ് യുവതിക്ക് ബോധക്ഷയം ഉണ്ടായിരുന്നു. അന്ന് ആശുപത്രിയിലാക്കി. അതിനുശേഷമാണ് ഭാര്യ ഇനി വേണ്ടെന്ന് വീരാന്‍കുട്ടി തീരുമാനിച്ചതെന്നാണ് വിവരം. വനിതാ കമ്മിഷനും പോലീസിനും പരാതി നല്‍കുമെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.
TAGS : LATEST NEWS
SUMMARY : Complaint that a woman was called and triple talaq over the phone
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വ്യാപിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം പനച്ചിപ്പാറയില്‍ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി മൂന്നു യുവാക്കളാണ് പിടിയിലായത്. ഇവരില്‍ നിന്നും 99…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ വാടകയായി 4 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. 5 മാസത്തെ വാടകയാണ് അനുവദിച്ചിരിക്കുന്നത്.…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. കൃത്യം നടന്ന…
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ 90ാം വാർഷിക ആഘോഷ ലോഗോ എൻ.എ ഹാരിസ് എം.എല്‍.എ പ്രസിഡണ്ട് ഡോ. എൻ.എ മുഹമ്മദിന്…