മണിപ്പൂരില് വീണ്ടും സംഘർഷം. ജിരിബാം ജില്ലയില് നിരവധി വീടുകള്ക്ക് അക്രമികള് തീയിട്ടു. പോലീസ് ഔട്ട്പോസ്റ്റും ഫോറസ്റ്റ് ബീറ്റ് ഓഫീസും റേഞ്ച് ഓഫീസും തീയിട്ട് നശിപ്പിച്ചു. കലാപ സാധ്യത കണക്കിലെടുത്ത് 250 പേരെ ക്യാമ്പുകളിലേക്ക് മാറ്റി.
ജിരിബാം ജില്ലയില് മെയ്തെയ് വിഭാഗത്തിലെ 59കാരനെ കഴുത്തറുത്ത് കൊന്നതിനെ തുടർന്നുണ്ടായ സംഘർഷം ശക്തമാകുന്നു. രാവിലെ തന്റെ കൃഷിയിടത്തിലേക്ക് പോയ സോയിബം ശരത്കുമാർ സിങ്ങിനെ കാണാതാവുകയും പിന്നീട് മരിച്ച നിലയില് കണ്ടെത്തുകയുമായിരുന്നു. ഇതിന് പിന്നാലെ അജ്ഞാതരായ അക്രമികള് പോലീസ് ഔട്ട്പോസ്റ്റും 70 ഓളം വീടുകളും കത്തിച്ചു.
കലാപം പൊട്ടിപ്പുറപ്പെട്ടതോടെ ജിരിബാമില് സർക്കാർ അനിശ്ചിതകാലത്തേക്ക് കർഫ്യൂ ഏർപ്പെടുത്തി. കലാപ സാധ്യത കണക്കിലെടുത്ത് മെയ്തെയ് വിഭാഗത്തില്പ്പെടുന്ന സ്ത്രീകളും കുട്ടികളും അടക്കം 250-ലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
TAGS: MANIPPUR, CONFLICT
KEYWORDS: Conflict again in Manipur; curfew
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില് ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…
വിമാനത്തിന്റെ ലാന്ഡിങ് ഗിയറില് ഒളിച്ചിരുന്ന് അഫ്ഗാന് ബാലന് ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…
പാരീസ്: ഫുട്ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്കാരമായ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കി പിഎസ്ജി താരം ഒസ്മാൻ ഡെംബെലെ.…