ഹരിയാന, ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാൽ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ ഹരിയാനയിൽ കോൺഗ്രസിനാണ് മുൻതൂക്കം. ജമ്മുകശ്മീരിൽ ഇന്ത്യ സഖ്യവും കരുത്തുകാട്ടുന്നു. ആദ്യഫലസൂചനകൾ കോൺഗ്രസിന് അനുകൂലമാണ്. രണ്ടിടത്തും 90 അംഗ സഭകളാണ്. ഹരിയാനയിൽ ഒറ്റ ഘട്ടമായും ജമ്മുകാശ്മീരിൽ മൂന്ന് ഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്. ഹരിയാനയിലും ജമ്മു-കശ്മീരിലും യഥാക്രമം കോണ്‍ഗ്രസിനും ഇന്ത്യസഖ്യത്തിനുമാണ് എക്സിറ്റ് പോള്‍ സാധ്യത പ്രവചിച്ചതെങ്കിലും ബി.ജെ.പി. ക്യാമ്പുകളിലും ആത്മവിശ്വാസത്തിലാണ്.
ഹരിയാനയില്‍ 46 സീറ്റാണ് കേവലഭൂരിപക്ഷത്തിനുവേണ്ടത്. 49-55 സീറ്റു ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഹരിയാനയില്‍ കോണ്‍ഗ്രസ് തരംഗം ഉണ്ടാകുമെന്ന എക്സിറ്റ്പോള്‍ ഫലത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ ഡല്‍ഹിയിലെത്തി ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിക്കായുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഭൂപീന്ദര്‍ സിംഗ് ഹൂഡക്കാണ് പ്രഥമ പരിഗണന.കുമാരി ഷെല്‍ജയുടെ പേരും ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.
ജമ്മു-കശ്മീരില്‍ ഇന്ത്യസഖ്യത്തിന് എക്സിറ്റ് പോളുകള്‍ മുന്‍തൂക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വോട്ടവകാശമുള്ള അഞ്ചുപേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്നന്റ് ഗവര്‍ണറുടെ നീക്കത്തെ കോണ്‍ഗ്രസ് കരുതലോടെയാണ് കാണുന്നത്. തൂക്കുസഭയാണ് വരുന്നതെങ്കില്‍ പിഡിപിയുടെയും ചെറുകക്ഷികളുടെയും സീറ്റുകളാകും ഭരണം നിശ്ചയിക്കുക.
<br>
TAGS : ELECTION 2024 | JAMMU KASHMIR | HARYANA
SUMMARY : Congress ahead in Haryana, with Kashmir; Counting is in progress
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന് അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്സിന്റെ അംഗീകാരം.…