Categories: TOP NEWS

എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് വിപരീതം; വടക്കൻ കർണാടകയിൽ മുന്നേറ്റം നടത്തി കോൺഗ്രസ്

ബെംഗളൂരു: എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് വിപരീതമായി വടക്കൻ കർണാടകയിൽ മുന്നേറ്റം നടത്തി കോൺഗ്രസ്. സംസ്ഥാനത്ത് ഇത്തവണ രണ്ടക്കം കടക്കാനായില്ലെങ്കിലും, മുൻ വർഷത്തേക്കാൾ മികച്ച പ്രകടനമാണ് കോൺഗ്രസ് ഇത്തവണ കാഴ്ചവെച്ചത്. മുൻ വർഷം ഒരു സീറ്റിൽ ഒതുങ്ങിപ്പോയ പാർട്ടിക്ക് ഇത്തവണ ഒമ്പത് സീറ്റുകൾ നേടാനായി. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് അപ്രസക്തമാകുമെന്നും ബിജെപി വൻ മുന്നേറ്റം നേടുമെന്നും പ്രവചിച്ച എക്സിറ്റ് പോളുകൾക്ക് തിരിച്ചടിയായിരുന്നു ഇത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തട്ടകം കൂടിയായ കലബുർഗി അടക്കം കോൺഗ്രസ് ഇത്തവണ തിരിച്ചു പിടിച്ചു. കോൺഗ്രസ് നേടിയ ഒമ്പത് സീറ്റുകളിൽ അഞ്ചെണ്ണവും വടക്കൻ കർണാടക മേഖലയിൽ നിന്നുള്ളവയാണ്. ബീദർ, കലബുർഗി, റായ്ച്ചൂർ, കൊപ്പാൾ, ബെല്ലാരി എന്നിവിടങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി വടക്കൻ കർണാടക മേഖല മുഴുവൻ തൂത്തുവാരുകയും കോൺഗ്രസിനെ തുടച്ചുനീക്കുകയും ചെയ്തിരുന്നു. കലബുർഗി ലോക്‌സഭാ സീറ്റിൽ നിന്ന് ബിജെപിയുടെ ഉമേഷ് ജാദവിനോട് പരാജയപ്പെട്ട കോൺഗ്രസ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇതിൽ ഉൾപ്പെടുന്നു.

അതെ സമയം 2019 ൽ 25 സീറ്റുകൾ നേടിയിരുന്ന ബിജെപി 17 സീറ്റുകളിലേക്ക് താഴ്ന്നു. കോൺഗ്രസ് ഒമ്പത് സീറ്റ് നേടിയപ്പോഴും കോൺഗ്രസിന്റെ തട്ടകമായിരുന്ന ബെംഗളൂരു റൂറലിൽ പാർട്ടിക്ക് വമ്പൻ തിരിച്ചടി നേടിയിട്ടിരുന്നു. ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷാണ് മണ്ഡലത്തിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയത്. പുതുമുഖവും ബിജെപി സ്ഥാനാർഥിയുമായ ഡോ. സി. എൻ. മഞ്ജുനാഥ് ആണ് ഇവിടെ വൻ മാർജിനിൽ ജയിച്ചത്.

Savre Digital

Recent Posts

പിതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ ആറ് വയസുകാരന്‍ കാറിടിച്ച് മരിച്ചു

തൃശ്ശൂർ: ചൊവ്വൂരിൽ അച്ഛനോടൊപ്പം സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന ആറുവയസ്സുകാരൻ കാറിടിച്ച് മരിച്ചു. പെരുവനം സംസ്കൃത സ്കൂളിന് സമീപം താമസിക്കുന്ന ചക്കാലക്കൽ അരുൺ…

3 minutes ago

വ്യാജ ഇന്ത്യൻ പാസ്പോർട്ട് സ്വന്തമാക്കാൻ ബംഗ്ലദേശ് പൗരന് സഹായം നല്‍കി: കോൺസ്റ്റബിൾ അറസ്റ്റിൽ

ബെംഗളൂരു: ബംഗ്ലദേശ് സ്വദേശിയായ യുവാവിന് വ്യാജ ഇന്ത്യൻ പാസ്പോർട്ട് നേടാൻ സഹായിച്ച പോലീസ് കോൺസ്റ്റബിൾ അറസ്റ്റിലായി. ദക്ഷിണ കന്നഡ ജില്ലയിലെ…

15 minutes ago

മൈസൂരു കൊട്ടാരത്തിന് സമീപം ബലൂണ്‍ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു, നാല് പേർക്ക് പരുക്ക്

ബെംഗളൂരു: മൈസൂരു കൊട്ടാരത്തിന് സമീപം ബലൂൺ വിൽപ്പനക്കാരൻ ഉപയോഗിച്ചിരുന്ന ഹൈഡ്രജൻ ഗ്യാസ് സിലിണ്ടർ  പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. 42 കാരനായ…

19 minutes ago

ചിത്രദുർഗ ബസപകടം; 6 മരണം, മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും

ബെംഗളൂരു: ചിത്രദുർഗ ഹിരിയൂർ ജവനഗൊണ്ടനഹള്ളി ദേശീയപാത 48 ൽ യിൽ വ്യാഴാഴ്ച പുലർച്ചെ കണ്ടെയ്‌നർ ട്രക്ക് സ്ലീപ്പർ ബസിൽ ഇടിച്ച്…

21 minutes ago

കണ്ണൂരിൽ റീൽസെടുക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു; പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: കണ്ണൂരിൽ റീൽസ് ചിത്രീകരിക്കുന്നതിനായി വിദ്യാർഥികൾ ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ചു. തലശേരിക്കടുത്ത കുയ്യാലിയിൽ വ്യാഴം പുലർച്ചെ 2.10ന് തലശ്ശേരിക്കും മാഹിക്കും…

2 hours ago

കേരളത്തില്‍ നിന്നുള്ള അല്‍ഹിന്ദ് എയറിനൊപ്പം ഫ്‌ലൈ എക്‌സ്പ്രസിനും ശംഖ് എക്‌സ്പ്രസിനും അനുമതി; ഇന്ത്യൻ ആകാശത്ത് മൂന്ന് പുതിയ വിമാന കമ്പനികൾ കൂടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…

1 day ago