KERALA

കോടിയേരിയിൽ കോൺഗ്രസ് ഓഫിസിനു തീയിട്ടു; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ്

കണ്ണൂർ: തലശ്ശേരിയിൽ കോൺഗ്രസ് ഓഫീസിന് അജ്ഞാതർ തീയിട്ടു. തലശ്ശേരി കോടിയേരി കല്ലിൽത്താഴത്തെ കോൺഗ്രസ് പാറാൽ മണ്ഡലം കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്. പിന്നീട് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. പിന്നിൽ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിന്റെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും നശിപ്പിക്കുന്നത് തുടരുകയാണ്.

കഴിഞ്ഞദിവസം കെ.എസ്.യു. പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരുക്കേറ്റിരുന്നു. ഇതോടെ കെ.എസ്.യു. പ്രവർത്തകർ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന് ആരോപിച്ച് സിപിഎമ്മും എസ്എഫ്‌ഐയും കണ്ണൂരിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. എസ്.എഫ്‌.െഎ. നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ ഡി.സി.സി. ഓഫീസിന് നേരേ കല്ലേറുണ്ടായി.

പരുക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ പരിശോധന നടത്തും. എംആർഐ സ്കാനിങ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനം. ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അഞ്ചര മണിക്കൂർ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതൽ പരിശോധനകൾക്കായാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
SUMMARY: Congress office set on fire in Kodiyeri; Congress says CPM workers are behind it

NEWS DESK

Recent Posts

ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തന്‍

ന്യൂഡൽഹി: ഡൽഹി എക്സൈസ് നയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡൽഹി കോടതി കുറ്റവിമുക്തരാക്കി.…

12 minutes ago

ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞ് വീണ് മരിച്ചു. കൊടുവള്ളി സ്വദേശി സുരേന്ദ്രൻ(53) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു…

33 minutes ago

തിരുവനന്തപുരം നോർത്ത്-മംഗളൂരു അന്ത്യോദയ എക്സ്പ്രസ് അടക്കം കേരളത്തിലെ നാല് സ്പെഷ്യൽ ട്രെയിനുകൾ ഇനി എല്ലാ ദിവസവും

കൊല്ലം: യാത്രക്കാരുടെ ദീർഘകാല ആവശ്യം പരിഗണിച്ച് നാല് പ്രധാന സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരമാക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. 06169/70 കൊല്ലം–…

3 hours ago

ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.…

3 hours ago

എ.ഐ.കെ.എം.സി.സി ബൊമ്മനഹള്ളി ഏരിയ ഇഫ്താർ സംഗമം

ബെംഗളുരു: ഓള്‍ ഇന്ത്യ കെ.എം.സി.സി ബൊമ്മനഹള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനറൽ സെക്രട്ടറി എം.കെ.നൗഷാദ് ഉദ്ഘാടനം…

4 hours ago

ഞായറാഴ്ച മെട്രോ സർവീസ് പുലർച്ചെ 5ന്

ബെംഗളൂരു: സംസ്ഥാനതല പോലീസ് റണ്ണിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർഥം മാർച്ച് ഒന്നിനു മെട്രോ സർവീസ് പതിവ് സമയമായ രാവിലെ ഏഴിന് പകരം…

4 hours ago