തിരുവനന്തപുരം: തുടർച്ചയായി വൈദ‍്യുതി അപകടങ്ങളുണ്ടാകുന്ന സാഹചര‍്യം കണക്കിലെടുത്ത് വൈദ‍്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അടിയന്തര യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഓണ്‍ലൈനിലൂടെയാണ് യോഗം ചേരുക. ഇലക്‌ട്രിക്കല്‍ ഇൻസ്പെക്റ്ററേറ്റ്, കെഎസ്‌ഇബി എന്നിവിടങ്ങളില്‍ നിന്നുള്ള ഉന്നത ഉദ‍്യോഗസ്ഥർ യോഗത്തില്‍ പങ്കെടുക്കും.
അതേസമയം റോഡില്‍ പൊട്ടിവീണ വൈദ‍്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് നെടുമങ്ങാട് സ്വദേശിയായ അക്ഷയ് മരിച്ച സംഭവത്തില്‍ കെഎസ്‌ഇബി ചീഫ് എൻഞ്ചിനീയർ തിങ്കളാഴ്ച റിപ്പോർട്ട് നല്‍കും. കെഎസ്‌ഇബിയുടെ വീഴ്ചയാണ് യുവാവിന്‍റെ മരണത്തിന് കാരണമെന്നാണ് ആരോപണം.
റിപ്പോർട്ട് വന്നതിനു ശേഷം നിയമനടപടിക്കൊരുങ്ങണമെന്നുള്ള കാര‍്യത്തില്‍ തീരുമാനമെടുക്കുമെന്ന് കുടുംബം വ‍്യക്തമാക്കി. 25,000 രൂപ കെഎസ്‌ഇബി അടിയന്തര ധനസഹായമായി കുടുംബത്തിന് നല്‍കിയിട്ടുണ്ട്.
SUMMARY: Continuous electrical accidents; Minister calls emergency meeting
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന് നിർണായക പങ്കുണ്ടെന്ന്…
കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന 'ഹാല്‍' സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധനവ്. ഇന്നലെ കുറഞ്ഞ സ്വർണത്തിനാണ് ഇന്ന് വൻ വർധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 1,400 രൂപയാണ്…
ലാത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സ്വവസതിയില്‍ വെള്ളിയാഴ്ച…
ന്യൂഡല്‍ഹി: യാത്രാ പ്രതിസന്ധിയിൽ വലഞ്ഞ യാത്രക്കാർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചർ നഷ്ടപരിഹാരം നൽകുമെന്ന് ഇൻഡിഗോ. കമ്പനിയുടെ പ്രതിസന്ധി മൂലം…
പാലക്കാട്: വോട്ടുചെയ്ത് മടങ്ങവേ വാഹനാപകടത്തിൽ യുവതി മരിച്ചു. മുജാഹിദ് ഗേൾസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയും പാലക്കാട് സിവിൽ സ്റ്റേഷന് സമീപം…