പാലക്കാട്: മലമ്പുഴയിൽ ഉരുൾപൊട്ടിയതായി സംശയം. ആനക്കല്‍ വനമേഖലയ്ക്ക് സമീപത്താണ് ഉരുള്‍പൊട്ടിയതായി സംശയിക്കുന്നത്. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഉച്ചയ്‌ക്ക് ശേഷം പാലക്കാട് ജില്ലയിൽ കനത്ത മഴയാണ് പെയ്തിരുന്നത്. വനമേഖലകളിൽ രണ്ട് മണിക്കൂറോളം തുടർച്ചയായി ശക്തമായ മഴ പെയ്തിരുന്നു. ഇതിന്റെ ഭാഗമായി ആനയ്‌ക്കൽ വനമേഖലയിൽ ഉരുൾപൊട്ടിയെന്ന സംശയമാണ് ഉയരുന്നത്. റവന്യൂ, പോലീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് പുറപ്പെട്ടു.
കല്ലമ്പുഴയിലെ ജലനിരപ്പ് വലിയ തോതിൽ ഉയർന്നിട്ടുണ്ട്. കുത്തിയൊലിച്ചെത്തുന്ന വെള്ളം നിരീക്ഷിച്ചതിൽ നിന്നാണ് ഉരുൾപൊട്ടിയതാകാമെന്ന പ്രാഥമിക സൂചനകളിലേക്ക് എത്തിയത്. ആനയ്‌ക്കൽ മേഖലയിൽ പൊതുവെ വീടുകൾ വിരളമാണ്. എന്നിരുന്നാലും കല്ലമ്പുഴയിലെ ജലനിരപ്പ് ഇനിയും ഉയർന്നാൽ പുഴയോരത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടതായി വന്നേക്കും.
<BR>
TAGS : LANDALIDE | PALAKKAD
SUMMARY : Continuous heavy rains; Landslide suspected in Malampuzha
ബെംഗളൂരു: സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മപ്പെടുത്തലാണ് ഓണമെന്നും പരസ്പരം സ്നേഹിക്കാനും സൗഹൃദം പങ്കിടാനും ത്യാഗോജ്വലമായി ജീവിതം മുന്നോട്ട് കൊണ്ടു പോകാനും കഴിയുന്ന…
ബെംഗളൂരു: ഐക്യത്തിൻ്റെയും മത സൗഹാർദത്തിൻ്റെയും സംഗമ വേദിയായി മസ്ജിദ് നൂർ 'മസ്ജിദ് ദർശൻ' പരിപാടി. കെ ആർ പുരത്തെ മസ്ജിദ്…
തിരുവനന്തപുരം: മകന്‍ വിവേക് കിരണിനെതിരെ ഇഡി സമന്‍സയച്ചുവെന്ന വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്കോ മകനോ ഇഡി സമന്‍സ്…
ബെംഗളൂരു: കര്‍ണാടക- തമിഴ്‌നാട് അതിര്‍ത്തിയിലെ ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കോഴിക്കോട് വടകര എടച്ചേരി കാര്യാട്ട് ഗംഗാധരൻ-ഇന്ദിര…
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) സര്‍ജനെ സസ്പെന്‍ഡ് ചെയ്തു. കാര്‍ഡിയോ തൊറാകിക്…
ബെംഗളൂരു: മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ ആരോഗ്യനില…