തിരുവനന്തപുരം : സിനിമാ മേഖലയിലെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച് വിമെൻ ഇൻ സിനിമാ കളക്ടീവ്. അഭിനേതാക്കളടക്കം എല്ലാവർക്കും തൊഴിൽ കരാർ ഉറപ്പാക്കണമെന്നും സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയുന്ന നിയമം എല്ലാ കരാറിലും ഉൾപ്പെടുത്തണമെന്നും ഡബ്ല്യ.സി.സി നിർദ്ദേശിച്ചു. കരാർ ലംഘനങ്ങൾ പരാതിപ്പെടാനുള്ള അവകാശം വേണമെന്നും സംഘടന ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു സംഘടന നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്.
സിനിമയുടെ പേര്, തൊഴിലുടമയുടേയും ജീവനക്കാരന്റെയും വിശദാംശങ്ങൾ കരാറിൽ ഉൾപ്പെടുത്തണം. പ്രതിഫലവും അതിന്റെ നിബന്ധനകളും ജോലിയുടെ സ്വഭാവം, കാലാവധി, ക്രഡിറ്റുകൾ എന്നിവയും വ്യക്തമാക്കണം.
ചലച്ചിത്ര വ്യവസായം അംഗീകരിക്കുന്ന കരാർ രൂപരേഖകൾ തയാറാക്കണം. കരാർ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള അവകാശമുണ്ടായിരിക്കണം. താത്കാലിക ജീവനക്കാർക്കും കരാറുകൾ ഏർപ്പെടുത്തണം. ദിവസ വേതനക്കാർക്കുള്ള ഫോമുകൾ റിലീസ് ചെയ്യണം. എല്ലാ കരാറിലും പോഷ് ക്ലോസ് നിർബന്ധമാക്കണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. സിനിമ മേഖലയുടെ സമഗ്ര പുനര്‍നിര്‍മാണത്തിന് പുതിയ നിര്‍ദേശങ്ങളടങ്ങിയ പരമ്പര പ്രഖ്യാപിക്കുമെന്ന് ഡബ്ല്യുസിസി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചിരുന്നു.
<BR>
TAGS : WCC
SUMMARY ; Contract should be ensured for all in film industry. WCC
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…