ബെംഗളൂരു: കുടിശ്ശിക തീർപ്പാക്കിയില്ലെങ്കിൽ കോടതിയിൽ നിന്ന് ദയാവധം ആവശ്യപ്പെടുമെന്ന് കരാറുകാർ. ഹാവേരിയിലെ കരാറുകാരാണ് ഭീഷണിയുമായി രംഗത്തെത്തിയത്. ഏപ്രിൽ അവസാനത്തോടെ കുടിശ്ശികയായ 738 കോടി രൂപ നൽകണമെന്നാണ് ഇവരുടെ ആവശ്യം. വർഷങ്ങളായി അടയ്ക്കാത്ത ബില്ലുകളും വ്യാപകമായ അഴിമതിയും വർദ്ധിച്ചുവരുന്ന കടബാധ്യതയും തങ്ങളുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്നും ആത്മഹത്യയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും ഹാവേരി ജില്ലാ കോൺട്രാക്ടർമാരുടെ അസോസിയേഷന്റെ താലൂക്ക് പ്രസിഡന്റ് മല്ലികാർജുൻ ഹാവേരി പറഞ്ഞു.
കർണാടക നീരാവരി നിഗം ലിമിറ്റഡ് (കെഎൻഎൻഎൽ), ഗ്രാമവികസന, പഞ്ചായത്ത് രാജ് (ആർഡിപിആർ) എന്നിവയുൾപ്പെടെ നിരവധി വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഇടനിലക്കാരും ജില്ലയിലെ പ്രവൃത്തികൾക്ക് 10 ശതമാനം മുതൽ 15 ശതമാനം വരെ കമ്മീഷൻ ആവശ്യപ്പെടുന്നുണ്ടെന്ന് അസോസിയേഷൻ ആരോപിച്ചു. പൊതുമരാമത്ത് വകുപ്പിൽ 200 കോടി രൂപയുടെ ബില്ലുകൾ തീർപ്പാക്കാതെ കിടക്കുകയാണ്. ആർഡിപിആർ കരാറുകാർക്ക് 138 കോടി രൂപ കുടിശ്ശിക നൽകേണ്ടതുണ്ട്. മുൻ ബിജെപി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പ്രവൃത്തികൾക്കായി 400 കോടി രൂപയും കുടിശ്ശികയുണ്ട്. ഇതൊന്നും തീർപ്പാക്കാതെ പുതിയ പദ്ധതികൾ നടപ്പാക്കരുതെന്നും അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
TAGS: KARNATAKA | MERCY KILLING
SUMMARY: Contractor’s threaten to seek mercy killing if not paid all dues
തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്…
തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…
ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…