Categories: KERALATOP NEWS

എഡിഎമ്മിന്റെ മരണം: വിവാദ പെട്രോള്‍ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്തന് സസ്പെൻഷൻ

കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ മരണത്തില്‍ വിവാദ പെട്രോള്‍ പമ്പ് അപേക്ഷകൻ ടി വി പ്രശാന്തിനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു. അന്വേഷണ വിദേയമായാണ് സസ്പെൻഷൻ. ആരോഗ്യവകുപ്പാണ് സസ്‌പെൻഡ് ചെയ്ത് കൊണ്ട് ഉത്തരവിറക്കിയത്.

മെഡിക്കല്‍ കോളജിലെ ഇലക്‌ട്രിക്കല്‍ ഹെല്‍പ്പറാണ് ഇയാള്‍. നവീൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച്‌ പരാതി നല്‍കിയ ആളാണ് പ്രശാന്തൻ. ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിനു ശേഷമാണ് പ്രശാന്തനെ സസ്പെൻഡ് ചെയ്തത്. സർക്കാർ സർവീസിലിരിക്കെ പമ്പിന് അപേക്ഷിച്ചത് ചട്ടലംഘനമെന്ന ചൂണ്ടിക്കാട്ടിയാണ് നടപടി.

കടുത്ത നടപടി പിന്നീടുണ്ടാകുമെന്നാണ് വിവരം. പ്രശാന്തൻ നല്‍കിയ പരാതി വ്യാജമാണെന്ന ആരോപണം ശക്തമായിരിക്കെയാണ് വകുപ്പ് നടപടി സ്വീകരിച്ചത്. നവീന്‍ ബാബു ഒക്ടോബര്‍ ആറിന് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നും 98,500 രൂപ നല്‍കിയെന്നുമാണ് പ്രശാന്തൻ മുഖ്യമന്ത്രിക്ക് നല്‍കിയതെന്ന് പറയുന്ന പരാതിയിലുള്ളത്.

ഇതുമായി ബന്ധപ്പെട്ട് പലതവണ പോലീസ് ഇയാളെ വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സ്വർണം പണയം വെച്ചാണ് പണം നല്‍കിയതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. പ്രശാന്തന്‍റേതെന്ന നിലയില്‍ പുറത്തുവന്ന പരാതിയുടെ കോപ്പിയില്‍ വ്യാജ ഒപ്പാണെന്ന് തെളിഞ്ഞിരുന്നു. ഇതോടെ പ്രശാന്തന്‍റെ പേരില്‍ വ്യാജ പരാതി ചമച്ചതാണെന്നും ആരോപണം ഉയർന്നു.

സർക്കാർ ജീവനക്കാരനായ പ്രശാന്ത് പെട്രോള്‍ പമ്പ് തുടങ്ങിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എൻജിഒ അസോസിയേഷൻ പരാതി നല്‍കിയിരുന്നു. കൈക്കൂലി നല്‍കുന്നതും നിയമവിരുദ്ധമാണെന്നിരിക്കെ പ്രശാന്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും എൻജിഒ അസോസിയേഷൻ മെഡിക്കല്‍ എജ്യുക്കേഷൻ ഡയറക്ടർക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

TAGS : ADM NAVEEN BABU DEATH | SUSPENDED
SUMMARY : ADM’s death: Controversial petrol pump applicant TV Prasanthan suspended

Savre Digital

Recent Posts

ഹരിപ്പാട് ആനയുടെ കൊമ്പിലിരുത്തിയ കൈക്കുഞ്ഞ് നിലത്തുവീണ സംഭവം; അച്ഛൻ അറസ്റ്റില്‍

ഹരിപ്പാട്: ഹരിപ്പാട് പിഞ്ചുകുഞ്ഞുമായി ആനയ്ക്ക് മുമ്പിൽ സാഹസം കാണിച്ച പാപ്പാനും കുട്ടിയുടെ അച്ഛനും അറസ്റ്റിൽ. കുട്ടിയുടെ അച്ഛൻ കൊട്ടിയം അഭിലാഷിനെയാണ്…

33 minutes ago

കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ ഹാഷിഷ് ഓയില്‍ പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഹാഷിഷ് ഓയില്‍ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജില്‍ നിന്നാണ് പിടികൂടിയത്. കണ്ണൂർ ടൗണ്‍…

1 hour ago

ചൊവ്വയില്‍ എട്ട് അസാധാരണ ഗുഹകള്‍ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞര്‍

ചൈന: ചൊവ്വയെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുന്നു. ചൊവ്വയിലെ ഹീബ്രസ് വാലെസ് (Hebrus…

2 hours ago

ഇടതുസഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍

തിരുവനന്തപുരം: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍…

3 hours ago

‘നല്ല പിതാവിനുണ്ടായ ഒരാളും എന്നെ മോശം പറയില്ല, കളിക്കുമ്പോൾ നോക്കി കളിക്കണം’; സ്നേഹയ്ക്കെതിരെ വീണ്ടും സത്യഭാമ

കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…

4 hours ago

17കാരിയായ ഷൂട്ടിങ് താരത്തെ ലൈംഗികമായി പീഡിപ്പിച്ചു; ദേശീയ ഷൂട്ടിങ് പരിശീലകനെതിരെ പോക്‌സോ കേസ്

ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…

5 hours ago