തിരുവനന്തപുരം: സിനിമ കോണ്ക്ലേവിലെ വിവാദ പരാമർശത്തില് അടൂർ ഗോപാലകൃഷ്ണനെതിരെ പോലീസില് പരാതി നല്കി. സാമൂഹ്യപ്രവർത്തകനായ ദിനുവെയിലാണ് തിരുവനന്തപുരം മ്യൂസിയം പോലീസില് പരാതി നല്കിയത്. എസ്സി എസ്ടി ആക്ട് പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.
പ്രസ്താവനയിലൂടെ അടൂർ എസ് സി എസ്ടി വിഭാഗത്തിലെ മുഴുവൻ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാൻ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുതാണെന്ന് പരാതിയില് പറയുന്നു. അടൂരിന്റെ പ്രസ്താവന എസ്സി എസ്ടി ആക്ടിന്റെ സെക്ഷൻ 3(1)ന്റെ പരിധിയില് പെടുന്നതാണെന്നും എസ്സി എസ്ടി വിഭാഗത്തെ അഴിമതിയുമായി ബന്ധിപ്പിക്കുന്നതും അപമാനിക്കുന്നതാണെന്നും പരാതിയിലുണ്ട്. എസ്സി എസ്ടി കമ്മീഷനിലും പരാതി നല്കിയിട്ടുണ്ട്.
SUMMARY: Controversial remark; Complaint filed against Adoor Gopalakrishnan
ബെംഗളൂരു: ഡൽഹിയിൽ നിന്നു ബെംഗളൂരുവിലേക്ക് പോയ എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് ഭോപ്പാൽ രാജ് ഭോജ്…
തൃശൂര്: നിരവധി ക്രിമിനല് കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില് നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ…
ബെംഗളൂരു: കരസേനയുടെ ബെംഗളൂരു റിക്രൂട്ടിങ് ഓഫിസിനു കീഴിലുള്ള അഗ്നിവീർ റിക്രൂട്മെന്റ് റാലി 13 മുതൽ 19 വരെ ബെള്ളാരി ജില്ലാ…
ബെംഗളൂരു: തേനീച്ച ആക്രമണത്തെ തുടർന്ന് 30 വിദ്യാർഥികൾക്ക് പരുക്കേറ്റു. കുടക് വിരാജ്പേട്ട ഗവ. പ്രൈമറി സ്കൂളിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.…
ബെംഗളൂരു: ബെളഗാവിയിലെ സ്കൂൾ ഹോസ്റ്റലിൽ ഭക്ഷ്യ വിഷ ബാധയുണ്ടായതിനെ തുടർന്ന് 12 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിക്കോടി താലൂക്കിലെ ഹിരെകൊടി…
ബെംഗളൂരു: നമ്മ മെട്രോ കല്ലേന അഗ്രഹാര-നാഗവാര പിങ്ക് ലൈനിൻ്റെ ആദ്യഘട്ടത്തിലെ ട്രെയിൻ സർവീസ് അടുത്ത വര്ഷം മേയിൽ ആരംഭിക്കും. ബെംഗളൂരു…