തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വയോധികന്‍ സമാധി ആയെന്ന വിവാദത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനുളള ഒരുക്കത്തില്‍ പോലീസ്. സംഭവത്തില്‍ പോലീസ് സമഗ്രാന്വേഷണം നടത്തും. ജില്ലാ കലക്ടറുടെ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനാണ് പോലീസ് നീക്കം.
പിതാവ് മരിച്ച വിവരം സമാധിയായി എന്ന നിലയില്‍ രേഖപ്പെടുത്തി മക്കള്‍ സ്ഥാപിച്ച പോസ്റ്ററിലൂടെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. ക്ഷേത്ര പൂജാരിയായിരുന്ന 78കാരനായ ഗോപന്‍ സ്വാമിയാണ് മരിച്ചത്. നെയ്യാറ്റിന്‍കര ആറാലു മൂടില്‍ ക്ഷേത്രാചാര്യനായിരുന്ന ഗോപന്‍ സ്വാമി സമാധിയായെന്നും നാട്ടുകാര്‍ അറിയാതെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തുവെന്നുമാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.
ഗോപന്‍ സമാധിയായെന്ന് അറിയിച്ചുളള പോസ്റ്റുകള്‍ പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് മക്കള്‍ പതിച്ചത്. ഇതിന് മുമ്പ് രണ്ട് ആണ്‍ മക്കള്‍ ചേര്‍ന്ന് മൃതദേഹം സമാധിയിരുത്തി അടക്കം ചെയ്തിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. ഇതിന് ശേഷം കുഴിമാടത്തിന് മുകളില്‍ സിമന്റ് കൊണ്ട് ഒരു തിട്ട കെട്ടുകയും ചെയ്തു. പോസ്റ്റര്‍ കണ്ടതോടെ മരണം കൊലപാതകമെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു.
<BR>
TAGS : DEATH OF GOPAN SWAMI
SUMMARY : Controversial Samadhi in Neyyatinkara: Police to conduct comprehensive investigation
ബെംഗളൂരു: കന്നഡ സീരിയൽ നടി സി.എം.നന്ദിനിയെ (26) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നന്ദിനി വാടകയ്ക്ക് താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ്…
ബെംഗളൂരു: യെലഹങ്ക കോഗിലുവിലെ ഭൂമി ഒഴിപ്പിക്കലില്‍ വീടുകൾ നഷ്ടമായവരെ ഫ്ലാറ്റുകളിലേക്ക് പുനരധിവസിപ്പിക്കാൻ കർണാടക സർക്കാർ. രാജീവ് ഗാന്ധി ആവാസ് യോജന…
കൊച്ചി: ബ്രോഡ്വേയിൽ വൻ തീപിടിത്തം. 12ഓളം കടകൾ കത്തി നശിച്ചു. ശ്രീധർ തിയറ്ററിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഫാൻസി-കളിപ്പാട്ട കടകൾക്കാണ് അഗ്നിബാധ.…
ബെംഗളൂരു: ബെംഗളൂരു -മംഗളൂരു റെയിൽവേ പാതയില്‍ സകലേഷ്പൂരയ്ക്കും സുബ്രഹ്മണ്യ റോഡിനും ഇടയിലുള്ള ചുരം മേഖലയിലെ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂർത്തിയായി. മൈസൂരുവിനും…
കാസറഗോഡ്: റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്ക്. പരിപാടി നിർത്തിവെച്ചതിനെ തുടർന്ന് തിരികെ…
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…