ന്യൂഡൽഹി: വാണിജ്യ എല്‍.പി.ജി സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികള്‍. സിലിണ്ടറൊന്നിന് 24 രൂപയാണ് കമ്പനികള്‍ കുറച്ചത്. ഇതോടെ 19 കിലോഗ്രാം ഭാരമുള്ള എല്‍.പി.ജി സിലിണ്ടറിന്റെ വില 1723.50 രൂപയായാണ് കുറച്ചത്. ഈ വർഷം ഇത് രണ്ടാം തവണയാണ് എല്‍.പി.ജി സിലിണ്ടറിന്റെ വില കുറക്കുന്നത്.
മാസത്തിലൊരിക്കലാണ് എല്‍.പി.ജി വിലയില്‍ എണ്ണ കമ്പനികള്‍ മാറ്റം വരുത്തുന്നത്. അതേസമയം, ഗാർഹിക എല്‍.പി.ജി സിലിണ്ടറിന്റെ വിലയില്‍ എണ്ണകമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. ഇക്കഴിഞ്ഞ മാർച്ചില്‍ ഗാർഹിക സിലിണ്ടറിന്റെ വില 50 രൂപ കൂട്ടിയിരുന്നു. ആഗോളവിപണിയില്‍ എണ്ണവില ഉയർന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗാർഹിക സിലിണ്ടറിന്റെ വില കൂട്ടിയത്.
TAGS : GAS
SUMMARY : Cooking gas prices have decreased
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,10,400 രൂപയിലെത്തി. ഗ്രാമിന് 27 രൂപ കുറഞ്ഞ്…
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…
വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…
തിരുവനന്തപുരം: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് ഒരു മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം…
തിരുവനന്തപുരം: റോഡുവക്കിലെ ഉണങ്ങിനിന്ന മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്. വ്യാഴം രാത്രി…