ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളില്‍ ബി.ജെ.പിയാണ് മുന്നില്‍. ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ അരവിന്ദ് കെജ്രിവാള്, മുഖ്യമന്ത്രി അതിഷി, മനീഷ് സിസോദിയ എന്നിവര്‍ പിന്നിലാണ്. നിലവില്‍ ബിജെപി 29 എഎപി 23 കോൺഗ്രസ് 02 എന്നിങ്ങനെയാണ് ലീഡ് നില. രാവിലെ 10 മണിയോടെ ഏകദേശ സൂചനകൾ വ്യക്തമാകും.
തുടർഭരണം ലക്ഷ്യമിടുന്ന ആം ആദ്മി പാർട്ടിയും കാൽനൂറ്റാണ്ടിനുശേഷം അധികാരത്തിലെത്താൻ ശ്രമിക്കുന്ന ബി.ജെ.പി.യും തമ്മിലാണ് ഡല്‍ഹിയില്‍ പ്രധാനമത്സരം നടക്കുന്നത്. എക്സിറ്റ്പോളുകളുടെ പിൻബലത്തിൽ ബി.ജെ.പിയിൽ സർക്കാർ രൂപവത്കരണ ചർച്ച സജീവമാണ്. എന്നാൽ, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും ബി.ജെ.പി അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനമെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി നേതാക്കൾ പ്രതീക്ഷയിലാണ്.എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ബി.ജെ.പി.ക്കാണ് മുൻതൂക്കം.70 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 36 സീറ്റുവേണം. 2020-ൽ എ.എ.പി. 62 സീറ്റും ബി.ജെ.പി. എട്ടു സീറ്റുമാണ് നേടിയത്.
<BR>
TAGS : DELHI ELECTION-2025,
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന്…
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും…
ഡൽഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…
തിരുവനന്തപുരം: റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…