വെള്ളം ഉപയോഗപ്പെടുത്തി ഓടാന്‍ കഴിയുന്ന ഹൈഡ്രജന്‍ ട്രെയിന്‍ ട്രാക്കിലേക്ക്. രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം ഡിസംബറില്‍ നടക്കും. ട്രെയിനിന്റെ പൈലറ്റ് പദ്ധതി വിജയിച്ചാല്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ സ്ഥിര സര്‍വീസിനായി ട്രാക്കിലിറക്കാനാണ് പദ്ധതി. ഹരിയാനയിലെ 90 കിലോമീറ്റര്‍ ജിങ്-സോനാപത് റൂട്ടിലാകും ട്രെയിനിന്‍റെ ചൂളംവിളി ആദ്യം കേള്‍ക്കുക.
നൂതന ഹൈഡ്രജന്‍ ഇന്ധന സാങ്കേതികവിദ്യയിലൂടെയാണ് ഇത് കൈവരിക്കുക. ഈ ട്രെയിനിന് മണിക്കൂറില്‍ ഏകദേശം 40,000 ലിറ്റര്‍ വെള്ളം വേണ്ടിവരും, ഇതിനായി പ്രത്യേക ജലസംഭരണികളും റെയില്‍വെ നിര്‍മ്മിക്കും. പദ്ധതിയിലൂടെ ആദ്യ ഘട്ടത്തില്‍ രാജ്യത്തുടനീളം 35 ഹൈഡ്രജന്‍ ട്രെയിനുകള്‍ കൊണ്ടുവരാനാണ് നീക്കം. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ സ്ഥാപിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള തയാറെടുപ്പിലാണ് ഇന്ത്യന്‍ റെയില്‍വെ.
പദ്ധതിക്കായി ഹൈഡ്രജന്‍ പ്ലാന്റുകള്‍ക്കായുള്ള ഡിസൈനുകളും അംഗീകരിച്ചിട്ടുണ്ട്. ഒരു ഹൈഡ്രജന്‍ ട്രെയിനിന് ഏകദേശം 80 കോടി രൂപയാണ് ചെലവ് വരുന്നതെന്ന് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ധന സെല്ലുകളിലൂടെ ഹൈഡ്രജനും ഓക്‌സിജനും കണ്‍വേര്‍ട്ട് ചെയ്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്നു, ഡീസല്‍ എഞ്ചിനുകളില്‍ നിന്ന് വ്യത്യസ്തമായി ആവിയും വെള്ളവും മാത്രം ഉപോല്‍പ്പന്നങ്ങളായി പുറന്തള്ളുന്നു. ഇത് കാർബൺ ബഹിർഗമനം പൂജ്യം ശതമാനമാക്കുന്നു. ഇത്തരത്തിൽ ക്ലീൻ എനർജിയെന്ന നിലയിൽ ഹൈഡ്രജൻ ട്രെയിൻ മാറുമെന്നും ഇത് ഭാവിയിൽ വ്യാപകമാകുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മാത്രമല്ല, ഡീസല്‍ ട്രെയിനുകളേക്കാള്‍ 60 ശതമാനം ശബ്ദം കുറവായിരിക്കും ഇവയ്ക്ക്. ഡീസല്‍ എഞ്ചിന്‍ ട്രെയിനുകള്‍ക്ക് സമാനമായ വേഗതയും യാത്രക്കാരുടെ ശേഷിയും വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയും ഒറ്റ യാത്രയില്‍ 1,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കൂടുതലായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ശേഖരിക്കാന്‍ ലിഥിയം ബാറ്ററിയുമുണ്ടാവും.
നിലവില്‍ ജര്‍മനി, സ്വീഡന്‍, ചൈന, എന്നീ രാജ്യങ്ങളില്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
<BR>
TAGS : HYDROGEN TRAIN
SUMMARY : Country’s first hydrogen train to track, test run in December
കൊച്ചി: യുഎപിഎ ചുമത്തി മഹാരാഷ്ട്ര ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്ത റിജാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്തതിന് സിദ്ദീഖ് കാപ്പൻ…
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്ക് (IOB), ഇന്ത്യയിലും വിദേശത്തും ശാഖകളുള്ളതും, MMGS സ്കെയിൽ…
പത്തനംതിട്ട: ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച ദമ്പതികള്‍ അറസ്റ്റില്‍. ചരല്‍കുന്ന് സ്വദേശികളും യുവദമ്പതികളുമായ ജയേഷും രശ്മിയുമാണ് അറസ്റ്റിലായത്. ആലപ്പുഴ,…
ബെംഗളൂരു: ഗുരുവായൂര്‍ ചൊവ്വലൂര്‍ വീട്ടില്‍ സി. കെ. പോൾ (90) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ ഐ.ടി.ഐ ജീവനക്കാരനാണ്. കൽക്കരെ മഞ്ജുനാഥനഗർ മോറിയ…
കോഴിക്കോട്: താമരശ്ശേരിയില്‍ പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ട 13 കാരനെ പത്ത് ദിവസമായിട്ടും കണ്ടെത്താനായില്ല. കോടഞ്ചേരി പഞ്ചായത്തിലെ നാലുസെന്റ് ഉന്നതിയിലെ വിജിത് വിനീതിനെയാണ്…
ലിവര്‍പൂള്‍: ലിവർപൂളില്‍ നടന്ന 2025-ലെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പില്‍ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യൻ താരം ജെയ്‌സ്‌മിൻ ലംബോറിയ…