ബെംഗളൂരു: നവജാതശിശുവിന്റെ മൃതദേഹം ടോയ്ലറ്റിൽ കണ്ടെത്തിയ സംഭവം നേപ്പാൾ സ്വദേശികളായ ദമ്പതികൾ പിടിയിൽ. ഹരോഹള്ളി ദയാനന്ദ് സാഗർ ആശുപത്രിയിലെ ടോയ്‌ലറ്റിൽ നിന്നാണ് മാസം തികയാത്ത കുഞ്ഞിനെ ഫ്ലഷ് ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അമൃത കുമാരി (20), സുരേന്ദ്ര മെഹ്‌റ (21) എന്നിവരാണ് അറസ്റ്റിലായത്.
അവിവാഹിതരായ ഇരുവരും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒരുമിച്ചായിരുന്നു താമസം. ഇരുവരും ഹരോഹള്ളിയിലെ വ്യവസായശാലയിൽ തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്. എന്നാൽ വിവാഹിതരല്ലാത്തത് കാരണം കുഞ്ഞിനെ കൊലപ്പെടുത്താൻ ഇരുവരും തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ നവംബറിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഹെൽത്ത് ഫെസിലിറ്റിയിലെ ജീവനക്കാർ ടോയ്ലറ്റ് പൈപ്പിലെ തടസ്സം പരിഹരിക്കുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നത്. സിസിടിവിയുടെയും സാങ്കേതിക തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് ദമ്പതികളെ അറസ്റ്റ് ചെയ്തത്.
TAGS: KARNATAKA | ARREST
SUMMARY: Nepalese couple flushes newborn down toilet, held in Bengaluru
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…