തൃശൂര്‍: ദേശീയപാതയില്‍ വഴക്കുംപാറ മേല്‍പാതയില്‍ ബൈക്കിൽനിന്ന് റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിക്കവെ പിറകില്‍ വന്ന ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു. എറണാകുളം കലൂർ എംപയർ അപ്പാർട്മെന്റ് നെടുംപുരയ്ക്കൽ മാസിൻ അബ്ബാസ് (36), ആലപ്പുഴ നൂറനാട് തച്ചന്റെ കിഴക്കേതിൽ വിദ്യ വിജയൻ(38) എന്നിവരാണ് മരിച്ചത്.
പാലക്കാട്ടുനിന്നു തൃശൂരിലേക്ക് പോകുന്ന പാതയില്‍ ഞായറാഴ്ച രാത്രി 9നായിരുന്നു അപകടം.ഹെല്‍മറ്റ് ബൈക്കില്‍നിന്നു റോഡിലേക്ക് തെറിച്ചുവീണപ്പോള്‍ ബൈക്ക് പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. ഈ സമയം പിന്നാലെ വന്ന പാല്‍ കയറ്റി വരികയായിരുന്നു ലോറി ബൈക്കിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പകുതിയോളം ഭാഗവും രണ്ടു യാത്രക്കാരും ലോറിയുടെ ടയറിനടിയില്‍ കുടുങ്ങി. ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.
SUMMARY: Couple dies after helmet falls off bike and is hit by lorry from behind when braking
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…
ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…