Categories: KERALATOP NEWS

‘വീട്ടില്‍ പ്രസവം നടന്നതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല’; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി ദമ്പതികള്‍

കോഴിക്കോട്: കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചെന്ന പരാതിയുമായി ദമ്പതികള്‍. പ്രസവിച്ചത് വീട്ടില്‍ വെച്ചായതിനാല്‍ സർട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്നാണ് അധികൃതർ പറഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്താണ് പരാതി നല്‍കിയത്.

കുട്ടി ജനിച്ചത് 2024 നവംബർ രണ്ടിനാണ്. നാലുമാസമായിട്ടും ജനന സർട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നാണ് ഷറാഫത്ത് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. കോഴിക്കോട്ടെത്തിയിട്ട് ഇപ്പോള്‍ രണ്ടു വർഷമായിട്ടുള്ളൂ എന്നതിനാല്‍ തൊട്ടടുത്ത് താമസിക്കുന്നവരെ മാത്രമാണ് പരിചയമെന്ന് ദമ്പതികള്‍ പറയുന്നു.

‘ആശാ വർക്കർമാരെയോ അംഗൻവാടി പ്രവർത്തകരെയോ അറിയില്ലായിരുന്നു. ഇഖ്റ ആശുപത്രിയിലായിരുന്നു ഡോക്ടറെ കണ്ടിരുന്നത്. ഇതിന്‍റെ രേഖകള്‍ കൈവശമുണ്ടെന്ന് ഷറാഫത്ത് പറഞ്ഞു. ഒക്ടോബർ 28നായിരുന്നു പ്രസവ ഡേറ്റ്. എന്നാല്‍ അന്ന് പ്രസവ വേദന വന്നിരുന്നില്ല. പ്രസവ വേദന വരുമ്പോൾ ആശുപത്രിയില്‍ പോകാമെന്ന് കരുതി.’

‘അതുകൊണ്ട് 28ന് ആശുപത്രിയില്‍ പോയില്ല. പ്രസവത്തിന് ആശുപത്രിയില്‍ ചെല്ലാൻ പറഞ്ഞ തീയതി പോകാഞ്ഞത് മരുന്ന് നല്‍കി പ്രസവം നടത്തും എന്നതിനാലാണ്’. അതിന് തങ്ങള്‍ക്ക് താല്‍പ്പര്യമില്ലായിരുന്നുവെന്ന് ദമ്പതിമാർ പറയുന്നു. നവംബർ രണ്ടിനാണ് കുഞ്ഞ് പിറന്നത്. അന്ന് തന്നെ കെ-സ്മാർട് ആപ്ലിക്കേഷനിലൂടെ അപേക്ഷ നല്‍കി. എന്നാല്‍, നാലുമാസമായിട്ടും ജനന സർട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന് പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ ജനന സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതിന് അധികൃതർ കാരണം പറയുന്നില്ലെന്നും ദമ്പതികള്‍ കുറ്റപ്പെടുത്തി.

TAGS : LATEST NEWS
SUMMARY : Couple files complaint against health department officials

Savre Digital

Recent Posts

ഹിന്ദു പിന്തുടര്‍ച്ചാവകാശം: സ്വത്തില്‍ പെണ്‍മക്കള്‍ക്കും ഇനി തുല‍്യ അവകാശം

കൊച്ചി: ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി. 1975 ലെ കൂട്ടുകുടുംബ നിരോധന നിയമത്തിലെ 3 ഉം…

3 minutes ago

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കും: ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി

സനാ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമൻ ജയിലില്‍ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16 ബുധനാഴ്ച…

26 minutes ago

തേനീച്ച ആക്രമണം; ഇൻഡിഗോ വിമാനം ഒരു മണിക്കൂര്‍ വൈകി

ന്യൂഡൽഹി: തേനീച്ച കൂട്ടമായെത്തിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂർ. സൂറത്ത് - ജയ്പൂർ ഇൻഡിഗോ വിമാനമാണ് ഒരു മണിക്കൂർ വൈകിയത്.…

1 hour ago

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പു കേസ്; സൗബിൻ ഷാഹിര്‍ അറസ്റ്റില്‍

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിർ അറസ്റ്റില്‍. കോടതി വ്യവസ്ഥ ഉള്ളതിനാല്‍ സ്റ്റേഷൻ ജാമ്യത്തില്‍…

2 hours ago

പി.സി.ജോര്‍ജിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: പി.സി.ജോർജിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 2022ല്‍ പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്ന്…

2 hours ago

നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പ്ര‌തിയായ പോക്സോ കേസ്: കുറ്റപത്രം സമര്‍പ്പിച്ച്‌ അന്വേഷണസംഘം

കോഴിക്കോട്: നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പ്ര‌തിയായ പോക്സോ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് അതിവേഗ പോക്സോ കോടതിയിലാണ് കുറ്റപത്രം…

3 hours ago