ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദർശനും സുഹൃത്ത് പവിത്ര ഗൗഡയ്ക്കും സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ ബെംഗളൂരു സിറ്റി കോടതി അനുമതി നൽകി. മറ്റ് പ്രതികളോടൊപ്പം ഇരുവരെയും വെള്ളിയാഴ്ച പോലീസ് സുരക്ഷയിൽ 57-ാമത് സി.സി.എച്ച് കോടതിയിൽ ഹാജരാക്കിയിരുന്നു.
ജനുവരി 12നും 17നും ഇടയിൽ മൈസൂരുവിലേക്ക് പോകാൻ ദർശൻ കോടതിയുടെ അനുമതി തേടിയിരുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട് മുംബൈയിലും ഡൽഹിയിലും പോകാനും ഒരു മാസത്തേക്ക് ക്ഷേത്രങ്ങൾ സന്ദർശിക്കാനും പവിത്രയും അനുമതി ആവശ്യപ്പെട്ടിരുന്നു.
കർണാടക ഹൈക്കോടതി നിശ്ചയിച്ച ജാമ്യ വ്യവസ്ഥകൾ പ്രകാരം, കോടതി അനുമതിയില്ലാതെ പ്രതികൾക്ക് ബെംഗളൂരുവിന് പുറത്തേക്ക് യാത്ര ചെയ്യാൻ കഴിയില്ല. എല്ലാ മാസവും വിചാരണ കോടതിയിൽ ഹാജരാകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ നിശ്ചിത കാലയളവിൽ പുറത്തേക്ക് പോകുന്നതിൽ തെറ്റില്ലെന്നും, ജാമ്യവ്യവസ്ഥ പാലിച്ചാൽ മതിയെന്നും സിറ്റി കോടതി വ്യക്തമാക്കി.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Bengaluru court allows Darshan, Pavithra to travel outside state
ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മ സ്ഥാപകൻ…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…
കൊച്ചി: സ്വര്ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…