രേണുകസ്വാമി കൊലക്കേസ്; ദർശനും പവിത്രയ്ക്കും സംസ്ഥാനത്തിന് പുറത്തേക്ക് പോകാൻ അനുമതി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദർശനും സുഹൃത്ത് പവിത്ര ഗൗഡയ്ക്കും സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ ബെംഗളൂരു സിറ്റി കോടതി അനുമതി നൽകി. മറ്റ് പ്രതികളോടൊപ്പം ഇരുവരെയും വെള്ളിയാഴ്ച പോലീസ് സുരക്ഷയിൽ 57-ാമത് സി.സി.എച്ച് കോടതിയിൽ ഹാജരാക്കിയിരുന്നു.

ജനുവരി 12നും 17നും ഇടയിൽ മൈസൂരുവിലേക്ക് പോകാൻ ദർശൻ കോടതിയുടെ അനുമതി തേടിയിരുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട് മുംബൈയിലും ഡൽഹിയിലും പോകാനും ഒരു മാസത്തേക്ക് ക്ഷേത്രങ്ങൾ സന്ദർശിക്കാനും പവിത്രയും അനുമതി ആവശ്യപ്പെട്ടിരുന്നു.

കർണാടക ഹൈക്കോടതി നിശ്ചയിച്ച ജാമ്യ വ്യവസ്ഥകൾ പ്രകാരം, കോടതി അനുമതിയില്ലാതെ പ്രതികൾക്ക് ബെംഗളൂരുവിന് പുറത്തേക്ക് യാത്ര ചെയ്യാൻ കഴിയില്ല. എല്ലാ മാസവും വിചാരണ കോടതിയിൽ ഹാജരാകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ നിശ്ചിത കാലയളവിൽ പുറത്തേക്ക് പോകുന്നതിൽ തെറ്റില്ലെന്നും, ജാമ്യവ്യവസ്ഥ പാലിച്ചാൽ മതിയെന്നും സിറ്റി കോടതി വ്യക്തമാക്കി.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Bengaluru court allows Darshan, Pavithra to travel outside state

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രധാനമന്ത്രിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം: മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അധിക്ഷേപിച്ചെന്ന പരാതിയില്‍ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ്...

മയക്കുമരുന്ന് വ്യാപനത്തിനെതിരെ മലയാളി കൂട്ടായ്മകളുടെ ഇടപെടല്‍ അനിവാര്യം – അഡ്വ. ബുഷ്റ വളപ്പില്‍

ബെംഗളൂരു: ബെംഗളൂരു അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ മലയാളി യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മയക്കുമരുന്നിന്...

സ്വർണവിലയില്‍ വൻ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ ഇടിവ്. പവന് ഒറ്റയടിക്ക് 1,240 രൂപ...

തെരുവുനായയെ വാഹനമിടിച്ച് കൊലപ്പെടുത്തി; യുവാവിനെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിലെ ജയനഗർ മേഖലയിൽ തെരുവുനായയെ കാർ കയറ്റി കൊന്നെന്ന പരാതിയിൽ...

ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാൻ രമേശൻ പാലേരി അന്തരിച്ചു

കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി...

‘പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല’: അഖില്‍ മാരാര്‍ ട്വന്റി20 പാര്‍ട്ടി വിട്ടു

കൊച്ചി: സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ അഖില്‍ മാരാർ ട്വന്റി 20 പാർട്ടിയില്‍...

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോഴിക്കോട്: കാണാതായ യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്...

പാലക്കാട് ഫോറം ഭാരവാഹികള്‍

ബെംഗളൂരു: പാലക്കാട് ഫോറം വാർഷിക പൊതുയോഗത്തിൽ 2026-2028 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെയും...

Related Articles

Popular Categories