ബെംഗളൂരു: ബിജെപി നൽകിയ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് ബെംഗളൂരു കോടതി. ജൂൺ ഏഴിന് രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. ബിജെപി കർണാടക സംസ്ഥാന ജനറൽ സെക്രട്ടറിയും എംഎൽസിയുമായ കേശവ് പ്രസാദ് ആണ് രാഹുൽ ഗാന്ധിക്കെതിരെ കോടതിയെ സമീപിച്ചത്.
സർക്കാർ പദ്ധതികൾക്ക് ബിജെപി നേതാക്കൾ 40 ശതമാനം കമ്മീഷൻ വാങ്ങുന്നുവെന്ന രാഹുലിന്റെ പരാമർശത്തിനെതിരെയാണ് ഹർജി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർക്കെതിരെയും ബിജെപി നേതാവ് ഹർജി നൽകിയിരുന്നു. ഇരുവരും ശനിയാഴ്ച അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി ജാമ്യം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനോട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
TAGS: KARNATAKA, BENGALURU UPDATES
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം അഞ്ച് മൃതിയുടെ തിരനോട്ടം മുന്നാം ക്ലാസിലുള്ളപ്പോഴായിരുന്നു വടക്കേൽ സുജയുടെ…
മലക്കപ്പാറ: തമിഴ്നാട് മലക്കപ്പാറ ഷോളയാർ ഡാം പരിസരത്ത് വയോധകയെ പുലി ആക്രമിച്ച് കൊന്നു. അണക്കെട്ടിനു സമീപം താമസിക്കുന്ന ഇസമ്മയാണ് (75)…
കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പർശിച്ചെന്ന യുവതിയുടെ പരാതിയിലാണ്…
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം. കമിക്കല്‍ ലാബില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മിൽമ…
ബെംഗളൂരു: ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു. മേയ് ഒന്നു മുതൽ യൂണിറ്റിന് 56 പൈസ കൂടും. കഴിഞ്ഞവർഷം ബെസ്കോമിനുണ്ടായ 2,068…