LATEST NEWS

അനധികൃത സ്വത്ത് സമ്പാദനം; മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ബാബുവിന് കോടതി നോട്ടീസ്

കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മുൻമന്ത്രിയും എംഎല്‍എയുമായ കെ ബാബുവിന് കോടതി നോട്ടീസ്. ഇഡി കേസില്‍ കൊച്ചി കലൂർ പിഎംഎല്‍എ കോടതിയാണ് നോട്ടീസ് അയച്ചത്. ഇന്നു ഹാജരാകണമെന്നാണ് നോട്ടീസില്‍ കോടതി നിർദേശിച്ചിട്ടുള്ളത്. കെ ബാബു എക്‌സൈസ് മന്ത്രിയായിരുന്നപ്പോള്‍ ബാർ കോഴ ആരോപണം ഉയർന്നിരുന്നു.

കെ ബാബുവിനെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന്റെ തുടർനടപടി എന്ന നിലയിലാണ് കോടതി നോട്ടീസ് അയച്ചിട്ടുള്ളത്. പുതിയ ബിഎൻഎസ് പ്രകാരം, തന്നെക്കൂടി കേട്ടശേഷമാകണം നടപടികളിലേക്ക് പോകേണ്ടതെന്ന് കെ ബാബു ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കെ ബാബുവിന്റെ വാദം കേള്‍ക്കുന്നതിനായാണ് കോടതി നോട്ടീസ് അയച്ചത്. എന്നാല്‍ ബാബു കോടതിയില്‍ ഹാജരായേക്കില്ല. പകരം അഭിഭാഷകൻ ഹാജരാകുമെന്നാണ് റിപ്പോർട്ട്.

SUMMARY: Illegal wealth acquisition; Court notice to former minister and MLA K Babu

NEWS BUREAU

Recent Posts

തൃശൂരില്‍ പടക്കം കയറ്റി വന്ന ലോറിക്കു തീപിടിച്ച്‌ അപകടം

തൃശൂര്‍: തൃശൂരില്‍ പടക്കം കയറ്റി വന്ന പാഴ്‌സല്‍ കണ്ടെയ്നര്‍ ലോറിക്കു തീപിടിച്ച്‌ അപകടം. തൃശൂരിലെ ദേശീയപാത നടത്തറ ഭാഗത്ത് വച്ചാണ്…

15 minutes ago

ജനനായകന് തിരിച്ചടി; നിര്‍മ്മാതാക്കളുടെ ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: സെൻസർ സർട്ടിഫിക്കറ്റ് വിവാദത്തില്‍ വിജയ് ചിത്രം ജനനായകന് തിരിച്ചടി. നിർമാതാക്കള്‍ ഉന്നയിച്ച ഹർജി സുപ്രീംകോടതി തള്ളി. നിർമാതാക്കളോട് ഹൈക്കോടതിയില്‍…

2 hours ago

ഇനി നാല് പേരിലൂടെ അയോന ജീവിക്കും; അവയവങ്ങൾ ദാനം ചെയ്യും

കണ്ണൂർ: സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച കണ്ണൂർ പയ്യാവൂർ സ്വദേശിനിയായ അയോന മോൺസന്റെ അവയവങ്ങള്‍ ദാനം ചെയ്യും. തലശേരിയിലും…

2 hours ago

നമ്മ മെട്രോയില്‍ ക്യുആർ കോഡ് അധിഷ്ഠിത പാസില്‍ പരിധിയില്ലായാത്ര; പുതിയ സംവിധാനം ഇന്ന് മുതല്‍

ബെംഗളൂരു: യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ആനുകാലിക യാത്രാ പാസുകൾ ഏര്‍പ്പെടുത്തി…

3 hours ago

കൊല്ലത്ത് കായിക വിദ്യാര്‍ഥിനികളെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് സായ് സ്പോർട്സ് സ്കൂളിലെ കായിക വിദ്യാർഥിനിളെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ പ്ലസ് ടു,…

3 hours ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒരു പവന് 600 രൂപയുടെ ഇടിവുണ്ടായി 1,05,000 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന്…

4 hours ago