BENGALURU UPDATES

നമ്മ മെട്രോയില്‍ ക്യുആർ കോഡ് അധിഷ്ഠിത പാസില്‍ പരിധിയില്ലായാത്ര; പുതിയ സംവിധാനം ഇന്ന് മുതല്‍

ബെംഗളൂരു: യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ആനുകാലിക യാത്രാ പാസുകൾ ഏര്‍പ്പെടുത്തി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ). മൊബൈൽ ആപ്പിലെ ക്യുആർ കോഡ് പാസുകൾ ഉപയോഗിച്ച് നമ്മ മെട്രോയിൽ പരിധിയില്ലാതെ യാത്ര ചെയ്യാവുന്ന ഒന്ന്, മൂന്ന്, അഞ്ച് ദിവസത്തേക്കുള്ള പാസുകളാണ് ഏർപ്പെടുത്തുന്നത്. ഇന്നു മുതൽ നമ്മ മെട്രോ ആപ്പിൽ പുതിയ പാസുകൾ ലഭ്യമാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചു

ഇതുവരെ, പരിധിയില്ലാത്ത യാത്രാ പാസുകൾ 50 രൂപ റീഫണ്ട് ചെയ്യാവുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റോടെ കോൺടാക്റ്റ്‌ലെസ് സ്മാർട്ട് കാർഡുകളായി മാത്രമേ ലഭ്യമായിരുന്നുള്ളൂ. മൊബൈൽ ക്യുആർ പാസുകൾ മൊബൈൽ ഫോണുകളിൽ ഡിജിറ്റലായി നൽകുന്നതിനാൽ യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകും. ടിക്കറ്റ് കൗണ്ടറുകളിൽ കാത്തുനിൽപ്പ് ഒഴിവാക്കാനുമാകും.

ഒരു ദിവസത്തെ പാസിന് 250 രൂപ, 3 ദിവസത്തെ പാസിന് 550 രൂപ, 5 ദിവസത്തെ പാസിന് 850 രൂപ എന്നിങ്ങനെയാണ് നിരക്ക്. ക്യുആർ കോഡ് പാസിന് സെക്യൂരിറ്റി ഡിപ്പോസിറ്റ് ആവശ്യമില്ല.

ഒരു ദിവസം ഒട്ടേറെ തവണ മെട്രോയിൽ യാത്ര ചെയ്യേണ്ടി വരുന്നവർക്കാണ് പാസുകൾ പ്രയോജനപ്പെടുക. സമയം ലാഭിക്കുന്നതിനും കാർഡ് ഇഷ്യൂ ചെയ്യുന്നതിനും റീഫണ്ടുകൾക്കുമായുള്ള കൗണ്ടറുകളിലെ ക്യൂ ഒഴിവാക്കുന്നതിനുമായി  മൊബൈൽ ക്യുആർ അധിഷ്ഠിത പാസുകളിലേക്ക് മാറാൻ യാത്രക്കാരോട് ബിഎംആർസിഎൽ അഭ്യർത്ഥിച്ചു. വരും ദിവസങ്ങളിൽ മറ്റ് ആപ്പുകളിലും ക്യു ആർ കോഡ് അധിഷ്ഠിത പാസ് സൗകര്യം ഏർപ്പെടുത്തുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.
SUMMARY: QR code based pass unlimited travel on Namma Metro; New system from today

NEWS DESK

Recent Posts

തിരുവനന്തപുരം കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് യുവതി മരിച്ചു

തിരുവനന്തപുരം: കവടിയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പാലക്കാട് സ്വദേശി നൗഷിക(24) ആണ് മരിച്ചത്.…

26 minutes ago

വി.ഡി.സതീശനായി തെരുവില്‍ പ്രതിഷേധം; നടുറോഡിൽ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം; ഫ്ളക്സിൽ പാൽ-കരിഓയിൽ അഭിഷേകം

തിരുവനന്തപുരം:വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയില്‍ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ആണ് ആത്മഹത്യാശ്രമം നടത്തിയത്. വെള്ളിയാഴ്ച…

36 minutes ago

ഉറങ്ങിക്കിടക്കവെ മേല്‍ക്കൂരയില്‍ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് 15 കാരി ഗുരുതരാവസ്ഥയില്‍

പത്തനാപുരം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് മേല്‍ക്കൂരയില്‍ നിന്ന് പാമ്പ് വീണു. പിടവൂര്‍ മൂലംകോട് രാജേഷ് ഭവനില്‍ രേവതി (15)ക്കാണ്…

2 hours ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ ഇടിവ്. 1,11,960 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില. 13,995 രൂപയാണ് ഒരു…

2 hours ago

സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

കൊച്ചി: പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാര്‍ഥി കോതമംഗലത്ത് പുഴയില്‍ മുങ്ങി മരിച്ചു. സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പാലക്കാട് കൂടല്ലൂര്‍ ക്വാര്‍ട്ടേഴ്‌സില്‍…

3 hours ago

108 എംഎൽഎമാരും രാജിവയ്‌ക്കും; മുന്നറിയിപ്പുമായി വിജയ്‌യുടെ ടിവികെ

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ശ്രമിച്ചാൽ പാർട്ടിയിലെ എല്ലാ എംഎൽഎമാരും രാജിവയ്ക്കുമെന്ന് നടൻ വിജയ്‌യുടെ തമിഴക വെട്രി…

3 hours ago