LATEST NEWS

സിനിമ പ്രൊമോഷന് വിദേശത്തുപോകണം; നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കാൻ കോടതി

കൊച്ചി: നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. പുതിയ സിനിമ റിലീസ് ചെയ്തുവെന്നും ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി വിദേശത്തേക്ക് പോകേണ്ടിവരുമെന്നുമുള്ള ദിലീപിന്റെ വാദം കോടതി അംഗീകരിച്ചു. നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടതോടെയാണ് ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതി പിടിച്ചുവെച്ചത്.

കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യവ്യവസ്ഥകള്‍ അവസാനിച്ചുവെന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ തന്നെ ദിലീപ് പാസ്‌പോര്‍ട്ട് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റിവെച്ചിരുന്നു.

കേസില്‍ അപ്പീല്‍ പോകുന്നുണ്ടെന്നും അതിനാല്‍ പാസ്‌പോര്‍ട്ട് വിട്ടുനല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യവ്യവസ്ഥകള്‍ നിലനില്‍ക്കില്ലെന്ന വാദം അംഗീകരിച്ചാണ് പാസ്‌പോര്‍ട്ട് വിട്ടുനല്‍കിയത്. നേരത്തെ, പാസ്‌പോര്‍ട്ട് കോടതിയുടെ കസ്റ്റഡിയിലായിരുന്നതില്‍ ഹൈക്കോടതിയില്‍ പ്രത്യേകം ഹര്‍ജി നല്‍കിയായിരുന്നു വിദേശയാത്ര നടത്തിയിരുന്നത്.

SUMMARY: Court orders return of actor Dileep’s passport as he has to go abroad for film promotion

NEWS BUREAU

Recent Posts

യാത്രക്കാർക്ക് ആശ്വാസം; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ബസ് സ്റ്റോപ്പുകൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…

1 hour ago

ഒമാന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…

1 hour ago

പാലക്കാട് കാറിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു

പാലക്കാട്‌: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച്‌ ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…

2 hours ago

എസ്‌ഐആര്‍ വീണ്ടും നീട്ടണമെന്ന് കേരളം; തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാൻ സുപ്രിംകോടതി

ഡല്‍ഹി: എസ്‌ഐആർ രണ്ടാഴ്ചകൂടി സമയം നീട്ടണമെന്ന് കേരളം സുപ്രിംകോടതിയില്‍. സമയപരിധി ഈ മാസം 30 വരെ നീട്ടണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.…

2 hours ago

ശബരിമല സ്വര്‍ണക്കടത്ത് കേസ്; എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

കൊല്ലം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ദ്വാരപാലക സ്വര്‍ണക്കടത്ത്…

3 hours ago

പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും

കണ്ണൂര്‍: പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും. നിലവില്‍ ഡെപ്യൂട്ടി മേയറാണ്. പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് ഇന്ദിര വിജയിച്ചത്. ഇന്ദിരയെ…

4 hours ago