അതുൽ സുഭാഷിന്റെ മരണം; ഭാര്യക്കെതിരായ എഫ്ഐആർ റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള എഫ്ഐആർ റദ്ദാക്കണമെന്ന ഭാര്യയുടെ ആവശ്യം നിരസിച്ച് കർണാടക ഹൈക്കോടതി. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി തനിക്കെതിരേ രജിസ്റ്റർചെയ്ത എഫ്ഐആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അതുലിന്റെ ഭാര്യ നിഖിത സിംഘാനിയ കോടതിയെ സമീപിച്ചത്. എന്നാൽ, പ്രഥമദൃഷ്ട്യാ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്താനുള്ള എല്ലാകാര്യങ്ങളും എഫ്ഐആറിലുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

അതുലിന്റെ ബന്ധുക്കളുടെ പരാതിയിലും എഫ്ഐആറിലും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താൻ ആവശ്യമായ എല്ലാവിവരങ്ങളും വിശദമായി നൽകിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് റദ്ദാക്കാനുള്ള കേസല്ലെന്നും കോടതി പറഞ്ഞു. കേസിൽ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളും തെളിവുകളും സമർപ്പിക്കാൻ കോടതി പ്രോസിക്യൂഷന് നിർദേശം നൽകി. ഹർജിയിൽ കൂടുതൽ വാദംകേൾക്കുന്നത് മറ്റൊരുദിവസത്തേക്ക് മാറ്റിവെയ്ക്കുകയും ചെയ്തു.

ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും മാനസികപീഡനം കാരണമാണ് ബെംഗളൂരുവിൽ ഐ.ടി. ജീവനക്കാരനായ അതുൽ സുഭാഷ് ജീവനൊടുക്കിയത്. ഭാര്യയും കുടുംബവും തനിക്കെതിരേ നിരവധി കള്ളക്കേസുകൾ നൽകിയെന്നും വൻതുക ജീവനാംശമായി ആവശ്യപ്പെട്ടെന്നുമായിരുന്നു അതുൽ സുഭാഷിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. ആത്മഹത്യയ്ക്ക് മുമ്പ് താൻ നേരിട്ട ദുരനുഭവങ്ങൾ വിശദീകരിച്ച് വീഡിയോയും അതുൽ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

TAGS: BENGALURU | HIGH COURT
SUMMARY: Hc rejects Nikita singhania plea on cancellation of FIR

Savre Digital

Recent Posts

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം 30കാരൻ ജീവനൊടുക്കി

മംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിനു യുവതിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം 30കാരൻ ആത്മഹത്യ ചെയ്തു. മംഗളൂരു സ്വദേശിയായ സുധീർ(30) ആണ് മരിച്ചത്.…

8 hours ago

മലിനജലം കുടിച്ച് 3 മരണം; 5 പേർ ആശുപത്രിയിൽ

ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ മലിനജലം കുടിച്ച് 3 പേർ മരിച്ചു. 5 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. യാദ്ഗിർ ജില്ലയിലെ തിപ്പാനദഗി…

8 hours ago

പെട്ടെന്നുള്ള മരണങ്ങളിൽ പോസ്റ്റ്മോർട്ടം നിർബന്ധമാക്കി ആരോഗ്യ വകുപ്പ്

ബെംഗളൂരു: കർണാടകയിൽ പെട്ടെന്നുള്ള മരണങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് സർക്കാർ. ആശുപത്രിക്ക് പുറത്തു നടക്കുന്ന ഇത്തരം മരണങ്ങളിൽ നിർബന്ധമായും പോസ്റ്റ്മോർട്ടം നടത്തണമെന്നും…

8 hours ago

ഹിറ്റടിക്കാന്‍ 22 വർഷത്തിനുശേഷം അച്ഛനും മകനും ഒന്നിക്കുന്നു; കാളിദാസ് – ജയറാം ചിത്രം “ആശകൾ ആയിരം” ടൈറ്റിൽ പോസ്റ്റർ പുറത്ത്

കൊച്ചി: ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസും ഒന്നിക്കുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

10 hours ago

ചേലാകര്‍മ്മത്തിനായി അനസ്‌തേഷ്യ നല്‍കിയ കുഞ്ഞ് മരിച്ച സംഭവം: കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

കോഴിക്കോട്: ചേലാകർമത്തിന് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.…

10 hours ago

പത്തനംതിട്ട പാറമട അപകടത്തിൽ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മറ്റൊരാൾ ഹിറ്റാച്ചിയ്ക്കുള്ളിലെന്ന് നിഗമനം

കോന്നി: പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ ഹിറ്റാച്ചിക്ക് മുകളില്‍ വീണുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഹിറ്റാച്ചി ഹെൽപ്പറായ…

10 hours ago