ബെംഗളൂരു: കുംഭമേള പ്രമാണിച്ച് ബെംഗളൂരു – പ്രയാഗ് രാജ് റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. ട്രെയിൻ നമ്പർ 06577 കുംഭമേള എക്‌സ്‌പ്രസ് സ്‌പെഷ്യൽ എസ്എംവിടി ബെംഗളൂരുവിൽ നിന്ന് ജനുവരി 8ന് രാത്രി 11.50 ന് പുറപ്പെട്ട് ജനുവരി 10ന് വൈകീട്ട് 5.15 ന് പ്രയാഗ്‌രാജിൽ എത്തിച്ചേരും.
വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, ജോലാർപേട്ട, കാട്പാടി, പെരമ്പൂർ, ഗുഡൂർ, വിജയവാഡ, വാറംഗൽ, ബൽഹർഷ, ചന്ദ്രപുർ, സേവാഗ്രാം, നാഗ്പുർ, ഇറ്റാർസി, ജബൽപുർ, സത്ന, മണിക്പുർ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്. 14 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, നാല് സ്ലീപ്പർ കോച്ചുകൾ, രണ്ട് ലഗേജ് കം ബ്രേക്ക് വാനുകൾ എന്നിവയുൾപ്പെടെ 20 കോച്ചുകൾ ട്രെയിനിലുണ്ടാകും.
TAGS: BENGALURU | SPECIAL TRAIN
SUMMARY: Special Kumbh Mela Express will depart from Bengaluru on Jan 8
മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി സെന്റ്…
ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…
‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1974 സെപ്റ്റംബർ 24നായിരുന്നു പിആർ…
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…
ബെംഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെംഗളൂരു നഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…