ബെംഗളൂരു: സംസ്ഥാനത്തിന് പ്രത്യേക പതാക വേണമെന്ന ആവശ്യം തള്ളി കർണാടക ഹൈക്കോടതി. ഇത്തരത്തിലുള്ള പരാതികൾ കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ. വി. അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
സംസ്ഥാനത്തിന് കന്നഡ ഭാഷയെ ഉൾപ്പെടുത്തികൊണ്ടുള്ള പ്രത്യേക പതാക വേണമെന്ന പൊതുതാല്പര്യ ഹർജിയാണ് കോടതിക്ക് ലഭിച്ചത്. എന്നാൽ ഇത്തരമൊരു വിഷയം പൊതുതാല്പര്യ ഹർജിയിൽ ഉൾപ്പെടുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.
സംസ്ഥാന പതാകയുടെ സാധ്യത പരിശോധിക്കാൻ പ്രമുഖ എഴുത്തുകാരെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ നേരത്തെ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് സംബന്ധിച്ച് തീരുമാനമൊന്നും അന്തിമമാക്കിയിരുന്നില്ല. ഇതേതുടർന്നാണ് കന്നഡ അനുകൂല സംഘടന പ്രവർത്തകർ പൊതുതാല്പര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്.
TAGS: KARNATAKA | FLAG
SUMMARY: Karnataka High Court rejects PIL seeking state flag
ഇടുക്കി: മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. തമിഴ്‌നാട് സ്വദേശി പ്രകാശാണ്(58) മരിച്ചത്. ഒരു…
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. ഏതാനും ദിവസങ്ങളായി കുറഞ്ഞു വന്നിരുന്ന സ്വര്‍ണം ഒറ്റയടിക്ക് പവന്‍ വില 72000 കടന്നു. ജൂണ്‍…
വയനാട്: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു.…
ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) 50-ാമത് വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. 2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ്…
ഹൈദരാബാദ്: ഹൈദരാബാദിനടുത്തുള്ള പശമൈലാറമിലെ ഫാർമസ്യൂട്ടിക്കല്‍ യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. പരുക്കേറ്റവരില്‍ ഏകദേശം 15 പേർ ആശുപത്രികളില്‍…
ബെംഗളൂരു: ബെംഗളൂരു, മൈസൂരു അടക്കമുള്ള കേരള ആര്‍ടിസി ബസ് കൗണ്ടറുകളില്‍ അന്വേഷണങ്ങള്‍ക്കുള്ള ലാൻഡ് ഫോൺ നമ്പർ ഒഴിവാക്കി പകരം മൊബൈൽ…