ബെംഗളൂരു: നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെ വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറെ അധിക്ഷേപിച്ച കേസിൽ ബിജെപി എംഎൽസി സി. ടി. രവിക്കെതിരായ നടപടികൾ താൽക്കാലികമായി തടഞ്ഞ് കർണാടക ഹൈക്കോടതി. ഡിസംബർ 19ന് ബെളഗാവി സുവർണ വിധാൻ സൗധയിലായിരുന്നു സംഭവം.
നിയമസഭയ്ക്കുള്ളിൽ എന്തെങ്കിലും കുറ്റകൃത്യം പുറത്തുവന്നാൽ, അത് തീർച്ചയായും അന്വേഷിക്കേണ്ടതുണ്ട്. എന്നാൽ വിഷയത്തിൽ സ്പീക്കറുടെ നിലപാട് നിലവിൽ വ്യക്തമല്ല. വിഷയത്തിൽ വിശദ അന്വേഷണം ആവശ്യമാണ്. ഇക്കാരണത്താൽ, കൂടുതൽ വാദം കേൾക്കുന്നതിനായി ജനുവരി 30ലേക്ക് കേസ് മാറ്റുന്നതായി ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് രവിക്ക് മേൽ ചുമത്തിയിട്ടുള്ളത്. വിഷയത്തിൽ ലക്ഷ്മി ഹെബ്ബാൾക്കറുടെ പരാതിയിൽ പോലീസ് സി. ടി. രവിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. എന്നാൽ, അധിക്ഷേപ വാക്കുകളൊന്നും പറഞ്ഞിട്ടില്ലെന്ന് കൗൺസിൽ സ്‌പീക്കർ പിന്നീട് വ്യക്തമാക്കിയിരുന്നു.
TAGS: BENGALURU | HIGH COURT
SUMMARY: HC halts police action against CT Ravi over Hebbalkar spat
ബെംഗളൂരു: ഏഴു വയസുകാരിയെ പീഡിപ്പി കേസിൽ മലയാളിയുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. ബാഗൽകുണ്ടെയിൽ പ്രവർത്തിക്കുന്ന പലചരക്കുകടയിലെ സെയിൽസ് മാനായ മുഹമ്മദ് (21)…
ബെംഗളൂരു: ക്ഷേത്രോത്സവത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത ബിജെപി എംഎൽഎയുടെ മകനെതിരെ പോലീസ് കേസെടുത്തു. മുൻ മന്ത്രിയും ഗോഖക്കിലെ ബിജെപി എംഎൽഎയുമായ രമേശ്…
കൊല്ലം: സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തില്‍ ഗതാഗത…
ബെംഗളൂരു: മൈസൂരു ബാങ്ക് സർക്കിളിൽ അമിതവേഗത്തിലെത്തിയ കർണാടക ആർടിസി ബസ് ബൈക്കിലിടിച്ച് ഓൺലൈൻ വിതരണ ജീവനക്കാരൻ മരിച്ചു. നീലസന്ദ്ര സ്വദേശിയായ…
മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് 228 പേരും പാലക്കാട്…
ബെംഗളൂരു: യുവാക്കളിൽ വ്യാപകമായ ഹൃദയാഘാത മരണങ്ങൾക്കു കോവിഡ് ബാധയുമായോ വാക്സീനുമായോ ബന്ധമില്ലെന്ന് പഠന റിപ്പോർട്ട്. ബെംഗളൂരു ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…