ബെംഗളൂരു: മുഡ അഴിമതി കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയ ഹര്‍ജി കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിദ്ധരാമയ്യ ഹർജി നൽകിയിരിക്കുന്നത്. അതേസമയം മുഡ ഇടപാടില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് എതിര്‍ കക്ഷികളായ സാമൂഹ്യ പ്രവര്‍ത്തകരുടെ വാദം.
2013 -18ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി ആയിരുന്ന കാലയളവില്‍ മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ ഭൂമി കൈമാറ്റം നടത്തിയതിന്റെ തെളിവ് സാമൂഹ്യപ്രവര്‍ത്തക സ്‌നേഹമയി കൃഷ്ണ അടുത്തിടെ കോടതിക്ക് കൈമാറിയിരുന്നു. കേസ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഗവർണർ രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും അയച്ചിട്ടുണ്ട്.
ഇതിനിടെ കേസില്‍ സിദ്ധരാമയ്യക്കെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമർപ്പിക്കുമെന്ന് എതിര്‍കക്ഷികള്‍ അറിയിച്ചു. പ്രോസിക്യൂഷന്‍ അനുമതി നിയപരമായി നിലനില്‍ക്കുന്നതല്ലെന്നതാണ് സിദ്ധരാമയ്യയുടെ അഭിഭാഷകന്റെ വാദം. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് മുഡ അഴിമതി ആരോപണം. മലയാളിയായ ടി.ജെ. അബ്രഹാം, പ്രദീപ് കുമാര്‍, സ്നേഹമയി കൃഷ്ണ എന്നീ സാമൂഹ്യപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട് മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് അനുമതി നല്‍കിയത്.
TAGS: MUDA SCAM | SIDDARAMIAH
SUMMARY: Karnataka HC to hear plea by siddaramiah on muda scam
ടെഹ്റാൻ: ഇറാനിൽ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടർന്നുള്ള വിലക്കയറ്റവിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനടക്കം 7 പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഇറാനിലെ…
ബെംഗളൂരു: നഗരത്തിൽ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ പണികള്‍ നടക്കുന്നതിനാല്‍ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ…
കോട്ടയം: സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരുക്കേറ്റയാള്‍ മരിച്ചു. നാട്ടകം സ്വദേശി തങ്കരാജ് (53) ആണ് മരിച്ചത്.…
ബെംഗളുരു: നഗരത്തിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം. ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോമർ…
ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിൽ നിർമിച്ച രണ്ടാമത്തെ ലൂപ് റോഡ് താഗതത്തിന് തുറന്നുകൊടുത്തു. ലൂപ് റോഡിന്റെ ഉദ്ഘാടനം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ…
ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറിക്കി. മേഘാലയ…