ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണം 3758 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ നടക്കുന്ന കേരളത്തിലാണ് കൂടുതല്‍ കേസുകള്‍. 362 പുതിയ കേസുകളാണ് വിവിധ സംസ്ഥാനങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 485, ഡല്‍ഹിയില്‍ 436, ഗുജറാത്തില്‍ 320, കര്‍ണാടകയില്‍ 238, ബംഗാളില്‍ 287, എന്നിങ്ങനെയാണ് കോവിഡ് കേസുകള്‍. സ്ഥിതി നിയന്ത്രണവിധേയമാണെന്നും രോഗവ്യാപനത്തിന് കാരണം ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാണെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. രാജീവ് ബെൽ പറഞ്ഞു.
കേരളത്തില്‍ 24 വയസുകാരി കൂടി കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ജനുവരി മുതല്‍ കോവിഡ് കാരണം കേരളത്തില്‍ മരിച്ചത് 7 പേര്‍ ആണെന്നാണ് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. കര്‍ണാടകയിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര , ദില്ലി , തമിഴ് നാട്, കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലും ഓരോ മരണം വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
<br>
TAGS : COVID CASES,
SUMMARY : Covid cases are increasing in the country; the number of infected people has reached 3758
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…
കൊച്ചി: ഓപ്പറേഷന്‍ നംഖോറില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. നടനെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ്…
മണ്ണാർക്കാട്: കെ.പി.സി.സി മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടിൽ പി.ജെ. പൗലോസ് അന്തരിച്ചു…