കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ ആദ്യം പരസ്യമായി ആരോപണമുന്നയിച്ച നടി റിനി ആൻ ജോര്‍ജിനെ പങ്കെടുപ്പിച്ച് സൈബർ ആക്രമണത്തിനെതിരെയുള്ള സിപിഐഎമ്മിൻ്റെ പ്രതിഷേധ പരിപാടി. പെൺ പ്രതിരോധം എന്ന പരിപാടിയില്‍ ആണ് റിനി പങ്കെടുത്തത്. കൊച്ചിയിൽ നടന്ന പരിപാടിയിൽ മുൻമന്ത്രി കെ കെ ശൈലയ്‌ക്കൊപ്പം നടി വേദി പങ്കിട്ടു. കൊച്ചി പറവൂര്‍ ഏരിയ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
വടകര മണ്ഡലം സ്ഥാനാർഥിയായിരിക്കെ വലിയ തോതിൽ സൈബർ ആക്രമണത്തിന് ഇരയായ കെ.കെ. ശൈലജ ടീച്ചറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. റിനി ആൻ ജോർജും പരിപാടിയിൽ സംസാരിച്ചു.
“ഇപ്പോഴും ഞാന്‍ ഇവിടെ ഭയത്തോട് കൂടിയാണ് നില്‍ക്കുന്നത്. ഇത് വച്ച് അവര്‍ ഇനി എന്തെല്ലാം കഥകള്‍ പ്രചരിപ്പിക്കുമെന്ന ഭയമുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടി ഒരക്ഷരം എങ്കിലും സംസാരിക്കേണ്ടതിന്റെ ദൗത്യം എനിക്കുകൂടി ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്,” റിനി പറഞ്ഞു. മറ്റൊരു പാര്‍ട്ടിയുമായി നടത്തുന്ന ഗൂഢാലോചനയാണ് എന്ന തരത്തിലേക്ക് വരും എന്നുള്ള കാര്യമുണ്ട്. എനിക്ക് സംസാരിക്കാനുള്ള വേദികളുണ്ടാകുമ്പോള്‍ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കണം എന്നുള്ളതാണ്. അതില്‍ പാര്‍ട്ടി എന്നുള്ളതില്ല. പ്രത്യേകിച്ച് ഒരു രാഷ്ട്രീയം എന്ന് ചിന്തിച്ചിട്ടല്ല ഈ വേദിയില്‍ വന്നത് – റിനി പറഞ്ഞു
പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്ന് റിനിയോട് സിപിഐഎം നേതാവ് കെ ജെ ഷൈന്‍ പ്രസംഗത്തില്‍ അഭ്യര്‍ഥിച്ചു. അടുത്തിടെ കെ.ജെ. ഷൈനിന് നേരെ വലിയ തോതിൽ സൈബര്‍ ആക്രമണത്തിനും അപകീർത്തി പ്രചരണവും നടന്നിരുന്നു. അടുത്തിടെ കെ.ജെ. ഷൈനിന് നേരെ വലിയ തോതിൽ സൈബര്‍ ആക്രമണത്തിനും അപകീർത്തി പ്രചരണവും നടന്നിരുന്നു. റിനിയെ പോലുള്ള സ്ത്രീകള്‍ ഈ പ്രസ്ഥാനത്തോടൊപ്പം ചേരണമെന്ന് താന്‍ ആഗ്രഹിക്കുന്നെന്നായിരുന്നു ഷൈനിൻ്റെ പ്രസ്താവന.
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…
അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…
ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ഏഴ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…
ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്ഗോഡ്…
ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…