സി.പി.എം. നേതാവ് ജി.സി. ബയ്യാറെഡ്ഡി അന്തരിച്ചു

ബെംഗളൂരു : സി.പി.എം. കർണാടക സംസ്ഥാന സെക്രട്ടേറിയറ്റംഗവും കിസാൻസഭ (കർണാടക പ്രാന്ത റൈത്ത സംഘ) സംസ്ഥാന അധ്യക്ഷനുമായ ജി.സി. ബയ്യാറെഡ്ഡി (64) അന്തരിച്ചു. ശാസ്വകോശരോഗത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. കർണാടകത്തിലെ പ്രമുഖ കർഷക നേതാവായ ബയ്യാറെഡ്ഡി ഒട്ടേറെ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കോലാർ സ്വദേശിയാണ്. അടുത്തിടെ തുമകൂരുവിൽ നടന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹത്തെ വീണ്ടും പാർട്ടി സെക്രട്ടേറിയറ്റംഗമായി തിരഞ്ഞെടുത്തിരുന്നു.

സ്വാതന്ത്ര്യസമര സേനാനി ചൗഡപ്പയുടെയും ബയ്യമ്മയുടെയും മകനായി 1960 നവംബർ 10- ന് ചിക്കബല്ലാപുര ഗഡിഗിവരഹള്ളിയിലാണ് ജനനം. 1980-ൽ കോളേജ് പഠനകാലത്ത് എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായി. 1988-ൽ എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റായി. 1994-ൽ കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറിയും 2017-ൽ പ്രസിഡന്റുമായി. 1991-ൽ സി.പി.എം. സംസ്ഥാന കമ്മറ്റിയിലെത്തി. 2021-ലാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായത്.

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായി നടന്ന ഡൽഹി ചലോ മാർച്ചിൽ കർഷകരെ സംഘടിപ്പിക്കുന്നതിൽ പങ്കുവഹിച്ചു. കർണാടകത്തിലെ വിവിധ കർഷകസംഘടനകളുടെ വേദിയായ സംയുക്ത ഹോരാട്ട കർണാടക ഫോറം രൂപവത്കരിക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ചു. ഭാര്യ: മഞ്ജരി. മകൾ: നിലോണ. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് ഗഡിഗിവരഹള്ളിയിൽ നടക്കും.

ബെംഗളൂരു മഹാലക്ഷ്മി ലേ ഔട്ടിലെ ഇ എം എസ് ഭവനില്‍ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം ഒട്ടേറെപ്പേർ അന്ത്യാഭിവാദ്യമർപ്പിച്ചു. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാംഗവുമായ എ.എ. റഹീം, പൊളിറ്റ് ബ്യൂറോ അംഗം ബി.വി. രാഘവലു, സംസ്ഥാന സെക്രട്ടറി ഡോ. കെ. പ്രകാശ് എന്നിവരും അന്തിമോപചാരമർപ്പിച്ചു.
<BR>
TAGS : OBITUARY
SUMMARY : CPM leader G.C. Bayyareddy passes away
Savre Digital

Recent Posts

ഫോട്ടെയെടുക്കാൻ ഇറങ്ങി, ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം; വിനോദസഞ്ചാരിക്ക് നേരെ കാട്ടാനയുടെ ആക്രമണം

ചാമരാജ്ന​ഗർ: ബന്ദിപ്പൂരിൽ ഫോട്ടെയെടുക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിക്ക് നേരെ കാട്ടാന ആക്രമണം. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനയുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം.…

18 minutes ago

വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു

തൃശ്ശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്.അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാമാണ്…

30 minutes ago

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി നാളെ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയിൽ പേരു ചേർക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനുമുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. കരട് പട്ടിക…

52 minutes ago

ദളിത് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു: മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെളഗാവിയില്‍ രണ്ട് ദളിത് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. രാംദുർഗ് താലൂക്കിലെ ഗോഡാച്ചി ഗ്രാമത്തിൽ ഓഗസ്റ്റ് 5…

1 hour ago

ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി, വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ചു, പ്രതി അറസ്റ്റില്‍

കണ്ണൂർ: ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. കണ്ണൂർ സെൻട്രൽ ജയിലിൽ…

2 hours ago

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം,…

2 hours ago