Categories: NATIONALTOP NEWS

വഖഫ് ഭേദഗതി ബില്‍; ചര്‍ച്ചയില്‍ സിപിഎം എംപിമാര്‍ പങ്കെടുക്കുമെന്ന് പ്രകാശ് കാരാട്ട്

ചെന്നൈ: വഖഫ് ബില്‍ ചര്‍ച്ചയില്‍ സിപിഐഎം എംപിമാര്‍ പങ്കെടുക്കും. എംപിമാരോട് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചതായി സിപിഐഎം കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പറഞ്ഞു. ചര്‍ച്ചയില്‍ നിന്ന് മാറി നില്‍ക്കുന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി പോയിട്ടില്ല. എംപിമാര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ല. പകരം പാര്‍ലമെന്‍റിലെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി.

മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടതിനാല്‍ സിപിഎം എംപിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വഖഫ് നിയമഭേദഗതി ബില്‍ നാളെ ഉച്ചയ്ക്ക് ലോക്‌സഭയില്‍ അവതരിപ്പിക്കാനാണ് തീരുമാനം. ചൊവ്വാഴ്ച ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തിലായിരുന്നു തീരുമാനം.

TAGS : LATEST NEWS
SUMMARY : CPM MPs to participate in discussion on Waqf Amendment Bill: Prakash Karat

Savre Digital

Recent Posts

മോഹൻലാലിൻറെ മകള്‍ വിസ്മയ സിനിമയിലേക്ക്

കൊച്ചി: മോഹൻലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്ക്. ആശിർവാദ് സിനിമാസിന്റെ 37മത്തെ ചിത്രത്തില്‍ നായികയായിട്ടാണ് വിസ്മയയുടെ അരങ്ങേറ്റം. ജൂഡ് ആന്റണിയുടെ ചിത്രത്തിലേക്കാണെന്നാണ്…

11 minutes ago

പറന്നുയര്‍ന്നതിന് പിന്നാലെ 900 അടി താഴ്ചയിലേക്ക് വന്ന് എയര്‍ ഇന്ത്യ വിമാനം; രക്ഷപ്പെട്ടത് തലനാരിഴക്ക്

ന്യൂഡൽഹി: അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് എയർ ഇന്ത്യവിമാനം. ഡല്‍ഹി-വിയന്ന എയർ ഇന്ത്യ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ അപകടത്തില്‍പെട്ടത്.…

58 minutes ago

ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്ഫോടനം; അഞ്ച് പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിർമാണ ശാലയില്‍ സ്ഫോടനം. അപകടത്തില്‍ അഞ്ച് പേർ മരിക്കുകയും നിരവധിപേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍…

2 hours ago

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തി; നടി മീനു മുനീര്‍ അറസ്റ്റില്‍

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ നടി മീനു മുനീര്‍ അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസാണ്…

3 hours ago

ആണ്‍സുഹൃത്തിനൊപ്പം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവതി നീന്തിരക്ഷപ്പെട്ടു; യുവാവിനായി തിരച്ചില്‍

കണ്ണൂർ: ആണ്‍ സുഹൃത്തിനൊപ്പം പുഴയില്‍ ചാടിയ ഭര്‍തൃമതിയായ യുവതി നീന്തി രക്ഷപ്പെട്ടു. ആണ്‍ സുഹൃത്തിനായി പുഴയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച്ച…

3 hours ago

മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. തമിഴ്‌നാട് സ്വദേശി പ്രകാശാണ്(58) മരിച്ചത്. ഒരു…

4 hours ago