കൊല്ലം: മാർച്ച് ആറു മുതൽ ഒമ്പതു വരെ കൊല്ലത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനം സി.പി.എം പോളിറ്റ്ബ്യൂറോ കോഓഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്‌ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ, പി.ബി അംഗങ്ങളായ എം.എ. ബേബി, ബി.വി. രാഘവലു, വൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്ളെ, എ. വിജയരാഘവൻ, എം.വി. ഗോവിന്ദൻ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വിജു കൃഷ്ണൻ, കേന്ദ്രകമ്മിറ്റി അംഗം എ.ആർ. സിന്ധു തുടങ്ങിയവർ പങ്കെടുക്കും.
ഏപ്രിൽ രണ്ടു മുതൽ ആറുവരെ മധുരയിൽ ചേരുന്ന 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായാണ് സംസ്ഥാന സമ്മേളനം. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ വിജ്ഞാന, വിനോദ, വാണിജ്യ, ചരിത്ര പ്രദർശനം വ്യാഴം മുതൽ മാർച്ച് ഒമ്പതുവരെ ആശ്രാമം മൈതാനത്ത് നടക്കും. വ്യാഴം വൈകിട്ട് നാലിന് പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി, ധനമന്ത്രി കെ എൻ ബാലഗോപാൽ എന്നിവർചേർന്ന് ചരിത്രപ്രദർശനം ഉദ്‌ഘാടനം ചെയ്യും.
മാർച്ച് ഒന്നിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് നയിക്കുന്ന പതാകജാഥയും മൂന്നിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു നയിക്കുന്ന ദീപശിഖാ ജാഥയും അഞ്ചിന് സി.എസ്. സുജാത നയിക്കുന്ന കൊടിമരജാഥയും അഞ്ചിന് വൈകീട്ട് കൊല്ലം ആശ്രാമം മൈതാനിയിൽ സംഗമിക്കും.
<BR>
TAGS : 24TH PARTY CONGRESS CPIM,
SUMMARY : CPM state conference from March 6, history exhibition starts tomorrow
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…