കണ്ണൂര്‍: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മലപ്പട്ടത്തു നടത്തിയ കാൽനട യാത്രയിലും സമ്മേളനത്തിലും വൻ സംഘർഷം. അടുവാപ്പുറത്തുനിന്ന് ആരംഭിച്ച ജനാധിപത്യ അതിജീവന യാത്ര മലപ്പട്ടം ടൗണിൽ എത്തിയപ്പോഴാണ് ആദ്യം സംഘർഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ്സ് റാലിക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ കുപ്പിയേറ് നടത്തിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍ ആരോപണം സിപിഎം നിരസിച്ചു. ചേരിതിരിഞ്ഞ് സംഘര്‍ഷത്തിലേര്‍പ്പെട്ട ഇരു വിഭാഗത്തെയും പോലീസ് എത്തി പിന്തിരിപ്പിച്ചു.
വൈകിട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ്സ് റാലി സിപിഎം മലപ്പട്ടം ലോക്കല്‍ ഓഫീസ്
ആയ എ കുഞ്ഞിക്കണ്ണൻ സ്മാരക മന്ദിരത്തിന് സമീപം എത്തിയപ്പോഴായിരുന്നു ആക്രമണം തുടങ്ങിയത്. ഇതില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കുപിതരായതോടെ മുദ്രാവാക്യം വിളികളുമായി ഇരുവിഭാഗം പ്രവര്‍ത്തകരും മുഖാമുഖമെത്തി. കൈയാങ്കളിയുമുണ്ടായി. ഇതോടെ പോലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിയിലാണ് സംഘര്‍ഷമുണ്ടായത്.
യൂത്ത് കോണ്‍ഗ്രസ്സ് റാലിയുടെ പൊതു യോഗത്തില്‍ സി പി എമ്മിനെതിരെ രൂക്ഷ വിമര്‍ശമാണ് നേതാക്കള്‍ ഉന്നയിച്ചത് സമ്മേളനം അവസാനിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പോകാനൊരുങ്ങുന്നതിനിടെ വീണ്ടും സംഘർഷമുണ്ടായി. ഇതിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരുക്കേറ്റു. സ്ഥലത്തു സംഘർഷാവസ്ഥ തുടരുകയാണ്. പ്രദേശത്ത് വൻ പോലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.
<BR>
TAGS : CLASH | CPM | CONGRESS | KANNUR
SUMMARY : CPM-Youth Congress clash in Malapattam, Kannur
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…