ബെംഗളൂരു: ഹൊസൂർ-ബെംഗളൂരു ദേശീയപാതയിലെ ഹൊസൂർ ടൗണിനടുത്തുള്ള മേൽപ്പാലത്തിൽ വിള്ളൽ. ഹൊസൂർ ബസ്റ്റാൻഡിന് എതിർവശത്തുള്ള 700 മീറ്റർ മേൽപ്പാലത്തിലാണ് 40 മീറ്റർ വിള്ളൽ രൂപപ്പെട്ടത്. തുടർന്ന് പാലത്തിനടിയിലെ കച്ചവടക്കാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ഹൊസൂര്‍ കോർപ്പറേഷൻ നിർദ്ദേശം നൽകി. മേൽപ്പാലത്തിലെ വയറിങ്ങുകൾക്ക് കേടുപറ്റിയതോടെ സ്പാനുകൾ അകന്നാണ് വിള്ളൽ രൂപപ്പെട്ടതെന്ന് ദേശീയ ഹൈവേ അതോറിറ്റി അധികൃതർ പറഞ്ഞു. പാലത്തിലെ തകരാർ പെട്ടെന്ന് തന്നെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. മധ്യ- തെക്കൻ കേരളത്തിലേക്കുള്ള പ്രധാന യാത്രപാത കൂടിയാണ് ഹൊസൂർ- മേൽപ്പാലം 2002ലാണ് മേൽപ്പാലം തുറന്നത്.
മേൽപ്പാലത്തിലൂടെയുള്ള വാഹനങ്ങൾ തടഞ്ഞതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. മേൽപ്പാലത്തില്രു ദിശയിലേക്കുള്ള വാഹനഗതാഗതമാണ് നിരോധിച്ചത്. ബെംഗളൂരുവിൽ നിന്നും കൃഷ്ണഗിരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ കടത്തിവിടുന്നുണ്ട്. കൃഷ്ണഗിരി ഭാഗത്ത് നിന്നും ബെംഗളൂരുവിലേക്ക് വരുന്ന പാതയാണ് അടച്ചിട്ടിരിക്കുന്നത്. പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിനുശേഷം ആയിരിക്കും ഇരുവശങ്ങളിലേക്കും ഉള്ള വാഹനഗതാഗതം അനുവദിക്കുക.
SUMMARY: Crack in Hosur flyover; traffic restricted
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…