ASSOCIATION NEWS

ക്രസന്റ് സ്‌കൂള്‍ നഴ്‌സറി വിഭാഗം പ്രവേശനോത്സവം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്റ് സ്‌കൂളിലെ നഴ്‌സറി വിഭാഗത്തിന്റെ പ്രവേശനോത്സവം അസോസിയേഷന്‍ വൈസ്. പ്രസിഡണ്ടും, ക്രസന്റ് സ്‌കൂള്‍ ചെയര്‍മാനുമായ അഡ്വ. പി. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ വേര്‍ത്തിരിവുകള്‍ക്കതീതമായി പഠിച്ചു വളരേണ്ടവരാണെന്നും കലാലയങ്ങളില്‍ നിന്നാണ് മാനവിക ബോധം മക്കളില്‍ രൂപപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

എം.എം.എ ജനറല്‍ സെക്രട്ടറി ടി. സി.സിറാജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ശക്കീല്‍ അബ്ദുറഹ്‌മാന്‍, ശ്വേത, റീത്ത മുഹമ്മദ് തന്‍വീര്‍ ശംസുദ്ധീന്‍ കൂടാളി, മുഹമ്മദ് മൗലവി, എ.കെ. അബ്ദുല്‍ കബീര്‍, മുഹമ്മദ് ഹനീഫ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പള്‍ മുജാഹിദ് മുസ്തഫ ഖാന്‍ സ്വാഗതവും ശിവകുമാര്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ക്ക് റബേക്ക, അശ്‌റ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

SUMMARY : Crescent School Nursery Section Reopen Day

NEWS BUREAU

Recent Posts

ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കശ്മീരി​ലെ കു​പ്‌​വാ​ര​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ നീ​ക്ക​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ന​ട​ത്തി​യ…

6 minutes ago

മുൻ മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ എം ആര്‍ രഘുചന്ദ്രബാൽ അന്തരിച്ചു

തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം ആർ രഘുചന്ദ്രബാൽ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു…

59 minutes ago

എറണാകുളം- ബെംഗളുരു വന്ദേഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി: കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം – ബെംഗളുരു വന്ദേ ഭാരത് എക്സ്പ്രസ് (26651/26652) ട്രെയിനിന്റെ ഫ്ലാഗ് ഓഫ്  പ്രധാനമന്ത്രി…

1 hour ago

ഡി.എൻ.എ ഘടന കണ്ടെത്തിയ ജയിംസ് വാട്സൺ അന്തരിച്ചു

ന്യൂയോർക്ക്: ആധുനിക ജനിതക ശാസ്‌ത്രത്തിനു തറക്കല്ലിട്ട കണ്ടുപിടിത്തത്തിലൂടെ ശ്രദ്ധേയനായ ജയിംസ് ഡി.വാട്സൻ (97) അന്തരിച്ചു. ഡിഎൻഎ തന്മാത്രയുടെ ഇരട്ടപ്പിരിയൻ ഗോവണിഘടന…

2 hours ago

കോട്ടക്കലിൽ വൻ തീപിടിത്തം; കെട്ടിടത്തിൽ കുടുങ്ങിയ മൂന്നു ജീവനക്കാരെ രക്ഷപ്പെടുത്തി

മലപ്പുറം: മലപ്പുറം കോട്ടക്കൽ നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ആദായ വിൽപന കേന്ദ്രത്തില്‍ വൻ തീപിടിത്തം. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. തിരൂർ…

3 hours ago

മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ കുടുംബയോഗം ഞായറാഴ്ച രാവിലെ 11 മണിക്ക് ഡൊംളൂരിലെ ഹോട്ടൽ കേരള പവിലിയനിൽ വെച്ച് പ്രസിഡന്റ്…

4 hours ago