LATEST NEWS

ബേക്കലില്‍ വേടന്റെ സംഗീത പരിപാടിയിൽ തിക്കും തിരക്കും; നിരവധി പേർക്ക് പരുക്ക്, പരിപാടിക്കെത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു

കാസറഗോഡ്: റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്ക്. പരിപാടി നിർത്തിവെച്ചതിനെ തുടർന്ന് തിരികെ പോകുകയായിരുന്ന ഒരാൾ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദാണ് (19) മരിച്ചത്. ട്രെയിൻ ഇടിച്ച മറ്റൊരു യുവാവിന് ഗുരുതരമായി പരുക്കേറ്റു. കാസറഗോഡ് ബേക്കൽ ബീച്ച് ഫെസ്റ്റിനിടെയാണ് സംഭവം. തിക്കിലും തിരക്കിലും പരുക്കേറ്റ കുട്ടികൾ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

റെയിൽവേ പാളത്തിനോട് അടുത്ത വേദിയിലാണ് ബേക്കൽ ബീച്ച് ഫെസ്റ്റ് നടക്കുന്നത്. രാത്രി എട്ട് മണിക്ക് ആരംഭിക്കുമെന്നറിയിച്ച പരിപാടി ഒന്നര മണിക്കൂറിൽ ഏറെ വൈകിയാണ് ആരംഭിച്ചത്. പരിപാടി ആരംഭിക്കുന്നതിന് മുമ്പേ ആയിര​ത്തോളം പേർ വേദിയിലെത്തിയിരുന്നു. ടിക്കറ്റ് എടുത്തവർക്ക് പുറമെ, ടിക്കറ്റില്ലാതെയും കാണികൾ ​ഫെസ്റ്റ് വേദിയിൽ എത്തിയതായാണ് റിപ്പോർട്ട്. പരിപാടി ആരംഭിച്ചതിനു പിന്നാലെ, ആൾകൂട്ടം ഇടിച്ചുകയറിയതാണ് അപകടകാരണമായത്.

നേരത്തേ കാസറഗോഡ് നടന്ന ഹനാൻ ഷായുടെ പരിപാടിക്കിടെയും തിക്കിലും തിരക്കിലും ആളുകൾക്ക് പരുക്കേറ്റിരുന്നു. പുതിയ ബസ് സ്റ്റാൻഡിന് സമീപം നടന്ന പ്രദർശനമേളയിലാണ് നവംബറിൽ അപകടമുണ്ടായത്. ഇരുപതോളം പേരെയാണ് അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
SUMMARY: Crowd at Vedan’s music concert in Bekal; several injured; young man dies after being hit by train

NEWS DESK

Recent Posts

ക​ന്ന​ഡ ന​ടിയെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ കണ്ടെത്തി

ബെംഗളൂരു: കന്നഡ സീരിയൽ നടി സി.എം.നന്ദിനിയെ (26) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നന്ദിനി വാടകയ്ക്ക് താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ്…

30 minutes ago

കോഗിലുവിലെ ഭൂ​മി ഒ​ഴി​പ്പി​ക്ക​ൽ; വീട് നഷ്ടപ്പെട്ടവര്‍ക്ക് ഫ്ലാറ്റ് നല്‍കും, ജനുവരി ഒന്നു മുതൽ കൈമാറും

ബെംഗളൂരു: യെലഹങ്ക കോഗിലുവിലെ ഭൂ​മി ഒ​ഴി​പ്പി​ക്ക​ലില്‍ വീടുകൾ നഷ്ടമായവരെ ഫ്ലാറ്റുകളിലേക്ക് പുനരധിവസിപ്പിക്കാൻ കർണാടക സർക്കാർ. രാജീവ് ഗാന്ധി ആവാസ് യോജന…

1 hour ago

കൊച്ചി ബ്രോഡ്‌വേയില്‍ വന്‍ തീപിടുത്തം; പന്ത്രണ്ടോളം കടകള്‍ കത്തിനശിച്ചു

കൊ​ച്ചി: ബ്രോ​ഡ്‌​വേ​യി​ൽ വ​ൻ തീ​പി​ടി​ത്തം. 12ഓ​ളം ക​ട​ക​ൾ ക​ത്തി ന​ശി​ച്ചു. ശ്രീ​ധ​ർ തി​യ​റ്റ​റി​ന് സ​മീ​പ​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഫാ​ൻ​സി-​ക​ളി​പ്പാ​ട്ട ക​ട​ക​ൾ​ക്കാ​ണ് അ​ഗ്നി​ബാ​ധ.…

2 hours ago

ബെംഗളൂരു -മംഗളൂരു പാതയിലെ വൈദ്യുതീകരണം; ചുരം മേഖലയിലെ പ്രവൃത്തികള്‍ പൂർത്തിയായി

ബെംഗളൂരു: ബെംഗളൂരു -മംഗളൂരു റെയിൽവേ പാതയില്‍ സകലേഷ്പൂരയ്ക്കും സുബ്രഹ്മണ്യ റോഡിനും ഇടയിലുള്ള ചുരം മേഖലയിലെ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂർത്തിയായി. മൈസൂരുവിനും…

2 hours ago

കവിസമ്മേളനവും കവിതാ സമാഹാര പ്രകാശനവും സംഘടിപ്പിച്ചു

ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…

12 hours ago

ചെരുപ്പ് മാറിയിട്ടു, കോഴിക്കോട് ആദിവാസി വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം

കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…

12 hours ago