KERALA

രാഹുൽ മാങ്കൂട്ടത്തിലിന് നിർണായകം; രണ്ടു ബലാത്സംഗ കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും

കൊച്ചി: ബലാത്സംഗക്കേസുകളില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും. അറസ്റ്റ് തടഞ്ഞ ആദ്യ കേസില്‍ ഹൈക്കോടതിയില്‍ ഇന്നു വിശദമായ വാദം നടക്കും. രണ്ടാമത്തെ ബലാത്സംഗക്കേസില്‍ തിരുവനന്തപുരം ജില്ലാ കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നത്. രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായേക്കില്ലെന്നാണ് സൂചന. ഹാജരാകണമെന്ന അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് രാഹുല്‍ പറയുന്നത്. അതേസമയം അന്വേഷണസംഘം ആവശ്യപ്പെട്ടാല്‍ ഹാജരാകുമെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസിൽ പ്രതികളായ രാഹുൽ ഈശ്വറിൻറെ ജാമ്യാപേക്ഷയും സന്ദീപ് വാര്യർ, രജിത പുളിയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്. നിലവിൽ കേസിലെ ഒന്നാം പ്രതിയായ രാഹുൽ ഈശ്വർ റിമാൻഡിയിലാണ്.
SUMMARY: Crucial for Rahul Mangkootatil; High Court to hear both rape cases today

NEWS DESK

Recent Posts

അമ്മയേയും മകനെയും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോട്ടയം: വ്യാപാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പൈകയിലാണ് സംഭവം. വിനോദ് ജേക്കബ് എന്നയാളാണ് മരിച്ചത്. കോഴിത്തീറ്റ വില്‍ക്കുന്നയാളാണ്…

23 minutes ago

ശബരിമല സ്വര്‍ണ്ണക്കൊള്ള; സുധീഷ് കുമാറിന്റെ ജാമ്യഹര്‍ജി തള്ളി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്‍റെ രണ്ട് ജാമ്യാപേക്ഷകളും…

1 hour ago

മദ്യപിച്ച്‌ വാഹനമോടിച്ചു; നടൻ ശിവദാസനെതിരെ കേസ്

കണ്ണൂർ: മദ്യപിച്ച്‌ വാഹനമോടിച്ച പോലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സിനിമാ താരം കൂടിയാണ്…

2 hours ago

കണ്ണൂര്‍ മാങ്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; പൂര്‍ണമായും കത്തിനശിച്ചു

കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…

2 hours ago

ബലാത്സംഗക്കേസ്: ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലില്‍ രാഹുലിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച്‌ കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…

3 hours ago

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച്‌ 12,350 രൂപയായി. പവന്‍ വില…

4 hours ago