ബെംഗളൂരു: സംസ്ഥാന വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറിനെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് സി. ടി. രവി അറസ്റ്റിൽ. നിയമസഭയിലെ ശീതകാല സമ്മേളനത്തിനിടർ നടന്ന ചര്‍ച്ചയ്ക്കിടെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന മന്ത്രിയുടെ പരാതിയിലാണ് അറസ്റ്റ്. നേരത്തേ മന്ത്രിയെ അപമാനിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.ടി. രവിയെ നിയമസഭയില്‍ കയറി മര്‍ദിക്കാന്‍ ശ്രമിച്ചിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ശീതകാല സമ്മേളനം നടക്കുന്ന ബെളഗാവിയിലെ സുവര്‍ണ വിധാന്‍ സൗധയില്‍ നാടകീയരംഗങ്ങളുണ്ടായത്. അമിത്ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ ബിജെപി കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്ക്പോരുണ്ടായി. സഭ പിരിയാനൊരുങ്ങുമ്പോള്‍ ആയിരുന്നു സി.ടി. രവിയുടെ മോശം പരാമര്‍ശം. പിന്നാലെ ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ പോലീസിനും നിയമസഭാ കൗണ്‍സില്‍ സെക്രട്ടറിക്കും പരാതി നല്‍കി. അതേസമയം മന്ത്രിയുടെ പരാതി വ്യാജമാണെന്ന് സി.ടി. രവിയും ആരോപിച്ചു.
TAGS: KARNATAKA | ARREST
SUMMARY: BJP Leader ct ravi arrested over derogatory remarks on laxmi hebbalkar
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…