KERALA

പരാതിക്കാരിക്കെതിരായ സൈബര്‍ അധിക്ഷേപം; കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് എഡിജിപി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടം എംഎല്‍എക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ സൈബര്‍ അധിക്ഷേപ പരാതിയില്‍ കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. പരാതിക്കാരിക്ക് സംരക്ഷണം കൊടുക്കാന്‍ പോലീസ് ബാധ്യസ്ഥരാണെന്നും ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സൈബർ ഗ്രൂപ്പുകൾക്ക് എതിരെയും കുറ്റക്കാർക്കെതിരെയും കൃത്യമായ പ്രോസിക്യൂഷൻ നടപടി ഉണ്ടാകും. പരാതിയിൽ പറഞ്ഞിരിക്കുന്ന കൂടുതൽ പേർക്കെതിരെയും നടപടിയെടുക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.

പരാതിക്കാരിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു സൈബർ ഓപ്പറേഷൻസ് അഡീഷണൽ ചാർജുള്ള എഡിജിപി. പരാതിയിൽ എല്ലാവരുടെയും യുആർഎച്ച് വച്ച് ഒരു പൊതു എഫ്ഐആർ ആണ് തയാറാക്കിയിരിക്കുന്നത്. ഓരോരുത്തരുടെയും പോസ്‌റ്റ് പരിശോധിച്ച് പ്രതിയാക്കും- ശ്രീജിത്ത് പറഞ്ഞു.
SUMMARY: Cyber ​​abuse against complainant; ADGP says action will be taken against more people

NEWS DESK

Recent Posts

ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് തിരഞ്ഞെടുപ്പില്‍ മിന്നും ജയം

ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിയായ ശ്രീകാന്ത് പങ്കാർക്കർ മഹാരാഷ്ട്രയിലെ ജല്‍ന മുനിസിപ്പല്‍ കോർപ്പറേഷൻ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. സ്വതന്ത്ര…

11 minutes ago

അതിജീവിതയെ അധിക്ഷേപിച്ച്‌ ഫേസ്ബുക്ക് പോസ്റ്റ്; രഞ്ജിത പുളിക്കൻ അറസ്റ്റില്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക അറസ്റ്റില്‍. പത്തനംതിട്ട സ്വദേശിനി രഞ്ജിത…

1 hour ago

ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് പായ വിരിച്ച്‌ കിടന്നുറങ്ങി; യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാൻ ഇട്ട് കിടന്ന് ഉറങ്ങിയ ആള്‍ പിടിയില്‍. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്.…

2 hours ago

മലപ്പുറത്ത് 16കാരി കൊല്ലപ്പെട്ട നിലയില്‍; പ്രായപൂര്‍ത്തിയാകാത്ത ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം തൊടിയ പുലത്ത് 16 കാരിയായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയില്‍ റെയില്‍വേ ട്രാക്കിനോട്…

3 hours ago

എം.ആര്‍. അജിത് കുമാറിനെതിരെ എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ; പരാതി മന്ത്രിക്ക് നല്‍കും

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാറിനെതിരേ ഉദ്യോഗസ്ഥ സംഘടന. നയപരമല്ലാത്ത നടപടികളാണ് അജിത് കുമാർ സ്വീകരിക്കുന്നതെന്ന് എക്സൈസ് ഓഫീസേഴ്സ്…

4 hours ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. പവന് 160 രൂപ താഴ്ന്ന് 1,05,160 രൂപയിലെത്തി. ഗ്രാമിന് 20 രൂപ ഇടിഞ്ഞ് 13,165…

4 hours ago