കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാൻ ഇട്ട് കിടന്ന് ഉറങ്ങിയ ആള്‍ പിടിയില്‍. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്. രാവിലെ ബീച്ചില്‍ വ്യായാമത്തിന് എത്തിയ ആളുകളാണ് ഇയാളെ ആദ്യം കണ്ടത്. മുഹമ്മദ് റാഫി നേരത്തെയും കഞ്ചാവ് കേസുകളില്‍ പ്രതിയാണ്.
കോഴിക്കോട് ഏറ്റവും കൂടുതല്‍ ആളുകള്‍ , എത്തുന്ന സ്ഥലത്താണ് ഒരാള്‍ പരസ്യമായി കഞ്ചാവ് ഉണക്കാൻ ഇട്ട ശേഷം കിടന്ന് ഉറങ്ങുന്നത്. രാവിലെ നടക്കാൻ എത്തിയ ആളുകള്‍ക്ക് സംശയം തോന്നിയതോടെ പോലീസില്‍ വിവരം അറിയിച്ചു. ഉടൻ വെള്ളയില്‍ പോലീസില്‍ വിവരം അറിയിച്ചു. ഇവർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഉണക്കാൻ ഇട്ടത് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചത്.
പിന്നാലെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്. സ്ഥിരം കഞ്ചാവ് കേസില്‍ പ്രതിയായ ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. പിന്നീട് കോടതിയില്‍ ഹാജരാക്കും. അതേസമയം, നിരന്തരം പോലീസ് പട്രോളിങ് നടക്കുന്ന മേഖലയില്‍ ഒരാള്‍ കഞ്ചാവുമായി കിടന്ന് ഉറങ്ങിയതോടെ, പോലീസിനെതിരെ വിമർശനവും ഉയരുന്നുണ്ട്.
SUMMARY: Youth arrested for sleeping on a mat near a beach where ganja was drying
ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി.രാഷ്‌ട്രീയ നേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച്…
ബെംഗളുരു: ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷന്‍ സംഘടിപ്പിച്ച കുടുംബസംഗമം അലിയൂര്‍ രാമനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹെറാള്‍ഡ് ലെനിന്‍ അധ്യക്ഷത…
തിരുവനന്തപുരം: വര്‍ക്കലയില്‍ സൂര്യാഘാതമേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം സ്വദേശി ഷൈന്‍ (40) ആണ് അന്തരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 14025 രൂപയായി. പവന്…
ബെംഗളൂരു: രാംനഗര ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കാസറഗോഡ് വെള്ളരിക്കുണ്ട് സ്വദേശി സുബിൻ…
എറണാകുളം: തൃപ്പൂണിത്തുറയിൽ വിവാഹ ദിവസം വരൻ മരിച്ചു. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടിൽ ജോണിന്റെ (സെയ്ന്റ് ആന്റണീസ് ഫോട്ടോസ്റ്റാറ്റ്, കിഴക്കേക്കോട്ട )…