തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. കഴിഞ്ഞ ഏഴ് ദിവസമായി രഹുല്‍ ഈശ്വർ ജയിലില്‍ തുടരുകയാണ്. ജില്ലാ സെഷൻസ് കോടതിയില്‍ നല്‍കിയ ജാമ്യഹർജി രാഹുല്‍ പിൻവലിച്ചിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍കേസിന്റെ എഫ്‌ഐആർ വിഡിയോയില്‍ വായിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. പോലീസിന്റെ എഫ്‌ഐആറിലെ വിവരങ്ങളാണ് തന്റെ പോസ്റ്റുകളിലുള്ളതെന്നും നിയമവിരുദ്ധമായി ഒന്നുംചെയ്തിട്ടില്ലെന്നുമാണ് രാഹുല്‍ വാദത്തില്‍ ഉന്നയിച്ചു.
അതിജീവിതയെ സംബന്ധിക്കുന്ന വീഡിയോയോ ഫോട്ടോയോ ഉണ്ടെങ്കില്‍ മാറ്റാൻ തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പോലീസ് ആവശ്യപ്പെട്ട രേഖകള്‍ കണ്ടെത്തിയതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ അഭിഭാഷകനായ പ്രതിയുടെ നടപടി നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയും ബോധപൂർവ്വമായ പ്രവൃത്തിയുമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ലൈംഗിക പീഡന കേസിലെ എഫ്.ഐ.ആർ പൊതുരേഖയായി കണക്കാക്കാനാകില്ലല്ലോയെന്ന് കോടതി പറഞ്ഞു. ജാമ്യഹർജി പോലും നിയമവിരുദ്ധമായ സാഹചര്യത്തില്‍ ഹർജി പരിഗണിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ല. കണ്ടെടുത്ത ലാപ്‌ടോപ്പിന്റെ പാസ്‌വേഡ് നല്‍കാൻ കൂട്ടാക്കുന്നില്ല. ഇത് അന്വേഷണത്തെ സാരമായി ബാധിക്കുന്നതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
SUMMARY: Cyber violence against a woman; Court rejects Rahul Easwar’s bail plea
തിരുവനന്തപുരം: ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ. ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന്…
ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിക്കിടെ വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്ന സാഹചര്യത്തിൽ നിർണ്ണായക ഇടപെടലുമായി കേന്ദ്രസർക്കാർ. പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാനക്കമ്പനികൾ…
ഇസ്‍ലാമാബാദ്: പാക് സൈന്യവും അഫ്ഗാനിസ്ഥാന്റെ താലിബാൻ സേനയും തമ്മിൽ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടല്‍. അഞ്ച് പേർ കൊല്ലപ്പെട്ടു. തെക്കൻ അഫ്ഗാനിസ്ഥാനിലെ…
ബെംഗളൂരു: രാത്രി മാതാപിതാക്കളുടെ വീട്ടിലേക്ക് വന്ന യുവതിയെ റോഡുവക്കില്‍വെച്ച് റോട്ട്‌വീലർ നായ്ക്കൾ കടിച്ചുകൊന്നു. ദാവണഗരെയിലെ ഗൊല്ലരഹട്ടിയിലാണ് സംഭവം. അനിത ഹാലേഷാണ്…
ചെന്നൈ: കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ചക്രവര്‍ത്തിയുമായി കൂടിക്കാഴ്ച്ച നടത്തി ടിവികെ നേതാവ് വിജയ്. ഇതോടെ തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക്…
പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രണം. ആക്രമണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പാലക്കാട് അട്ടപ്പാടി സ്വദേശി കാളിമുത്തുവാണ് മരിച്ചത്. പുതൂര്‍…