തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടല്‍ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ചു. നാളെയോടെ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു ശ്രീലങ്ക തീരം തൊട്ട് തമിഴ് നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യത. തമിഴ്‌നാട്ടിൽ മഴ കനക്കുന്നു. ചെന്നൈ അടക്കം തമിഴ്‌നാട്ടിലെ 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലർട്ടാണ്. മഴ ശക്തമായ സാഹചര്യത്തിൽ തമിഴ്നാട്ടിലെ 7 ജില്ലകളിൽ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപ്പേട്ട്, മയിലാടുതുറൈ, പുതുചേരിയിലെ കാരയ്ക്കൽ, കടലൂർ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ ജില്ലകളിലാണ് അവധി. മഴയെ തുടർന്ന് മയിലാട്‌തുറെ, നാഗപട്ടണം, തിരുവാരൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയായിരുന്നു. വരുന്ന നാല് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
സൗദി അറേബ്യ നിര്‍ദ്ദേശിച്ച ‘ഫെന്‍ഗല്‍’ എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപെടുന്നത്. സീസണിലെ രണ്ടാമത്തെയും ഈ വര്‍ഷത്തെ നാലാമത്തെയും ചുഴലിക്കാറ്റാണിത്. നവംബര്‍ 26, 27 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കി. കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
<BR>
TAGS : RAIN ALERT
SUMMARY : Cyclone ‘Fengal’ in Bay of Bengal; Tamil Nadu and Kerala will also receive rain after announcing a holiday for schools in 8 districts
ബ്രാസാവിൽ: കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊമാന്‍ഡയില്‍ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരേ ഉണ്ടായ ഭീകരാക്രമണത്തില്‍ 38 പേര്‍ മരിച്ചതായി…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയിൽ നൂറോളം യുവതികളെ രഹസ്യമായി കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക…
ബെംഗളൂരു: രാമേശ്വരം കഫേയിലെ തനതു ദക്ഷിണേന്ത്യൻ രുചി നുണയാനെത്തിയ ജനപ്രിയ ടെലിവിഷൻ പരമ്പര 'ഗെയിം ഓഫ് ത്രോൺസ്' താരം നിക്കൊളായ്…
പറവൂര്‍: പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്…
ബെംഗളൂരു: സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ നാളെ 6 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഉത്തര…
മലപ്പുറം: മലപ്പുറം വേങ്ങര വെട്ട്‌തോട് കുളിക്കാന്‍ തോട്ടില്‍ ഇറങ്ങിയ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. കണ്ണമംഗലം അച്ഛനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുള്‍…