KERALA

മോ​ൻ​ത ചു​ഴ​ലി​ക്കാ​റ്റ് ഇന്ന് കരയിലേക്ക്‌; ആ​ന്ധ്ര​യി​ൽ ക​ന​ത്ത ജാ​ഗ്ര​ത, കേരളത്തിൽ മഴ തുടരും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തീവ്രചുഴലിക്കാറ്റായി ആന്ധ്രപ്രദേശിലെ കാക്കിനാടയിൽ കരയിൽ കടക്കും. ആ​ന്ധ്രാ തീ​ര​ത്തെ മ​ച്ചി​ലി​പ​ട്ട​ണ​ത്തി​നും ക​ലിം​ഗ പ​ട്ട​ണ​ത്തി​നും ഇ​ട​യി​ൽ കാക്കിനാട​യു​ടെ സ​മീ​പം മോ​ൻ​ത ചു​ഴ​ലി​ക്കാ​റ്റ് ക​ര തൊ​ടു​മെ​ന്നാ​ണ് അറിയിപ്പ്.

ഇതേ തുടര്‍ന്ന്  ആ​ന്ധ്രാ തീ​ര​ത്ത് ക​ന​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഒ​ഡീ​ഷ, ആ​ന്ധ്ര, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മ​ഴ​യ്ക്കൊ​പ്പം മ​ണി​ക്കൂ​റി​ൽ 110 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഇ​തോ​ടെ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളും ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്. ആ​ന്ധ്ര​പ്ര​ദേ​ശി​ലും ഒ​ഡീ​ഷ​യി​ലെ തെ​ക്ക​ൻ ജി​ല്ല​ക​ളി​ലും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.  ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിൽ നൂറോളം ട്രെയിൻ സർവീസുകൾ റദ്ദാക്കി. ആന്ധ്രാ ഈസ്റ്റ് കോസ്റ്റ് റെയിൽവേ 43 ട്രെയിനുകൾ റദ്ദാക്കി. സൗത്ത് സെൻട്രൽ റെയിൽവേ അധികൃതർ ഒക്ടോബർ 27, 28, 29 തീയതികളിൽ 54 സർവീസുകൾ റദ്ദാക്കിയതായി പ്രഖ്യാപിച്ചു.

ത​മി​ഴ്നാ​ട്ടി​ൽ ചെ​ന്നൈ അ​ട​ക്കം വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലും ക​ന​ത്ത മ​ഴ പെ​യ്യു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ന്ധ്ര​യി​ലെ​യും ഒ​ഡീ​ഷ​യി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും തീ​ര​ദേ​ശ ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

കേരളത്തിൽ ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകൾക്ക് യെല്ലോ അലര്‍ട്ട് നൽകിയിട്ടുണ്ട്.
SUMMARY: Cyclone Montha to land today; Rain will continue in Kerala

NEWS DESK

Recent Posts

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 89,800…

28 minutes ago

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് കേരള ഹൈക്കോടതി റദ്ദാക്കി. ബംഗാളി നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസാണ്…

2 hours ago

ഇന്ന് മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ച്‌ ഡോക്ടര്‍മാരുടെ സമരം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരത്തിന്റെ ഭാഗമായി കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) ആഭിമുഖ്യത്തില്‍ ഇന്ന്…

2 hours ago

ബെംഗളൂരുവിൽ ഭക്ഷണ വിതരണത്തിനിടെ ബ്രസീലിയൻ‌ മോഡലിന് നേരെ ലൈംഗികാതിക്രമം; ഡെലിവറി ബോയ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ബ്രസീലിയൻ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഡെലിവറി ബോയ് അറസ്റ്റിൽ. പ്രതി കുമാർ റാവു പവാറിനെയാണ് പോലീസ്…

3 hours ago

ഭൂമിയുടെ ഉടമസ്ഥതാ രേഖയായി സ്മാർട്ട് കാർഡ് നൽകും- മന്ത്രി കെ രാജന്‍

പത്തനംതിട്ട: ഭൂഉടമകള്‍ക്ക് ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി സ്മാര്‍ട്ട് കാര്‍ഡ് ഉടന്‍ നല്‍കുമെന്ന് മന്ത്രി കെ രാജന്‍.…

4 hours ago

സംസ്ഥാനത്ത് വീണ്ടും കോളറ ബാധ; രോ​ഗം സ്ഥിരീകരിച്ചത് കാക്കനാട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനാണ് രോഗം ബാധിച്ചതായി…

4 hours ago