ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം സ്വന്തമാക്കി ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി. ഒക്ടോബർ എട്ടിന് 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാര സമ്മാന വേദിയിൽ വച്ച് മിഥുൻ ചക്രവർത്തിക്കും പുരസ്കാരം സമ്മാനിക്കും. കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
നേരത്തെ പത്മഭൂഷൺ പുരസ്‌കാരം നൽകി രാജ്യം മിഥുൻ ചക്രവർത്തിയെ ആദരിച്ചിരുന്നു. കൂടാതെ 1977 ൽ ആദ്യ സിനിമയിലൂടെ തന്നെ മിഥുൻ ചക്രവർത്തി ദേശീയ പുരസ്ക്കാരം നേടിയിരുന്നു. മൃണാൾ സെന്നിന്റെ മൃഗയ എന്ന ചിത്രത്തിലൂടെയാണ് രാജ്യത്തെ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയത്. ഡിസ്കോ ഡാൻസ്, ജംഗ്, പ്രേം പ്രതിഗ്യാ, പ്യാർ ഝുക്ടാ നഹി, മർദ് തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ഇന്ത്യയെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ച നടനാണ് മിഥുൻ ചക്രവർത്തി. 2023ൽ ഡിസംബറിൽ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുൻ ചക്രവർത്തി ഒടുവിൽ അഭിനയിച്ചത്.
<BR>
TAGS : DADASAHIB PHALKE AWARD | MITHUN CHAKRABORTY
SUMMARY : Dadasahib Phalke Award to Mithun Chakraborty
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന്‍ ഉപകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കലിനെതിരെ നടപടി. ഹാരിസിന്…
തിരുവനന്തപുരം: ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളാണ് സപ്ലൈകോ ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍. ഓണചന്തകള്‍ ആഗസ്റ്റ് 25…
കൊച്ചി: താരസംഘടനയായ അമ്മയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 13 പേരായിരുന്നു ജോയിന്റ്…
ന്യൂഡൽഹി: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിന് വിചാരണക്കോടതിയെ വീണ്ടും സമീപിക്കാന്‍ നിര്‍ദേശിച്ച് അമിത് ഷാ. ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന് കേന്ദ്രമന്ത്രി…
കണ്ണൂര്‍: ചക്കരക്കല്ലില്‍ അച്ചാറില്‍ ഒളിപ്പിച്ച് ഡിഎംഎ കടത്താൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേർ പിടിയില്‍. ശ്രീലാല്‍, അർഷാദ്, ജിഫിൻ എന്നിവരാണ്…
കൊച്ചി: താര സംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ നിന്ന് ബാബുരാജ് പിൻമാറി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് ബാബുരാജ് നാമർദേശ പത്രിക…