ബെംഗളൂരു:ഡോ. എം.എൻ.ആർ. നായരുടെ ‘ദൈവനീതി’ എന്ന നോവലിന്റെ പ്രകാശനം ഞായറാഴ്ച രാവിലെ 9.30 ന് ബെംഗളൂരു ഇൻഫെൻട്രി റോഡിലുള്ള ആശ്രയ ഇന്റർനാഷണൽ ഹോട്ടലിൽ നടക്കും. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധാകരൻ രാമന്തളി, പ്രഭാഷകരായ ആലങ്കോട് ലീലാകൃഷ്ണൻ, കെ. ആർ. കിഷോർ, എ. ആർ. ഇൻഫാന്റ് എന്നിവര്‍ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി കവിയരങ്ങും സംഘടിപ്പിച്ചിക്കും. ബെംഗളൂരുവിലെ പത്ത് കവികൾ അവരുടെ കവിതകൾ ആലപിക്കും. പി. ഗോപകുമാർ (ഐ.ആർ.എസ്.) തന്റെ കവിത അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്യും. രമാ പ്രസന്ന പിഷാരടി ഏകോപനം നടത്തും.
നോവലുകൾ, ചെറുകഥാസമാഹാരങ്ങൾ, ശാസ്ത്രസാഹിത്യകൃതികൾ, ബാലസാഹിത്യം, തിരക്കഥകൾ തുടങ്ങി ഇതിനകം 21 പുസ്തകങ്ങളുടെ രചയിതാവാണ് ഡോ. എം. എൻ. ആർ. നായർ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് ജനറൽ മാനേജറായിരുന്നു. ജനയുഗം നോവൽ സമ്മാനം, ഡോ. സി. പി. മേനോൻ അവാർഡ്, എൻ. വി. സാഹിത്യവേദി അവാർഡ്, തൃശൂർ സർഗ്ഗസ്വരം അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
SUMMARY: ‘Daiva neethi’; Novel to be released on the 15th
ബെംഗളൂരു: ബെംഗളൂരുവിന് സമീപം ഹൊസ്കോട്ടയില്‍ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ഹൊസകോട്ട സർക്കാർ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം…
തിരുവനന്തപുരം: താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് വെയിലത്ത് ജോലിയെടുക്കുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു. ഫെബ്രുവരി 12 മുതൽ മെയ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന സൗജന്യ ഡെന്റൽ, സ്പീച് ആന്‍റ് ഹിയറിങ്ങ് ക്യാമ്പ് ഞായറാഴ്ച രാവിലെ 10…
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഡോക്‌ടർ ചമഞ്ഞെത്തിയ യുവതി പിടിയിൽ. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരാണ് യുവതിയെ പിടികൂടിയത്. ന്യൂറോ സർജനെന്ന വ്യാജേന…
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വാലന്റൈന്‍സ് ഡേ ആഘോഷവേദി അടിച്ചുതകര്‍ത്തു. ഇന്‍ഡോറിലെ നാര്‍സി മുന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വിദ്യാര്‍ഥികളുടെ വാലന്റൈന്‍സ് ഡേ…
കൊല്ലം: കുറുനരിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരുക്കേറ്റു. പുനലൂർ പ്ലാച്ചേരി പ്ലാവിള വീട്ടില്‍ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരുക്കേറ്റത്. മുഖത്തും…