ബെംഗളൂരു: കന്നഡ രാജ്യോത്സവ ആഘോഷവേളയില്‍ ശ്രദ്ധപിടിച്ചുപറ്റി നാഗസാന്ദ് പ്രെസ്റ്റീജ് ജിണ്ടാല്‍ സിറ്റി അപാര്‍ട്‌മെന്റ് മലയാളി അസോസിയേഷന്‍ കേരളീയം അംഗം അനീഷയും സംഘവും അവതരിപ്പിച്ച ദക്ഷിണ ധ്വനി. അപാര്‍ട്‌മെന്റിലെ കന്നഡ രാജ്യോത്സവ ആഘോഷങ്ങള്‍ക്കിടെയാണ് അനീഷയും സംഘവും കലാപരിപാടി അവതരിപ്പിച്ചത്. പ്രശസ്തമായ മൂന്ന് കന്നഡ നാടോടിനൃത്തവും കോലാട്ടവും കോര്‍ത്തിണക്കിയ ഒരു ഫ്യൂഷന്‍ നൃത്തരൂപമായിരുന്നു ദക്ഷിണ ധ്വനി.
ആയിരത്തിലേറെ കന്നഡിഗര്‍ കാണികളായെത്തിയ സദസ് ദക്ഷിണ ധ്വനിയുടെ അവതരണ മികവിനെ കരഘോഷത്താല്‍ മൂടി. സംഘാടകരും കാണികളും കാണികളും ഒരുപോലെ അഭിനന്ദിച്ചു. കര്‍ണാടകയോടും കന്നഡികരോടും മലയാളികള്‍ക്കുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കുന്ന ഇത്തരം കലാവിരുന്നുകള്‍ അവതരിപ്പിക്കാന്‍ ദക്ഷിണധ്വനിയെ പോലെ കൂടുതല്‍ പേര്‍ മുന്നോട്ടു വരണമെന്ന് കേരളീയം അധ്യക്ഷന്‍ ഡോ. ജിമ്മി തോമസ്സും ജനറല്‍ സെക്രട്ടറി രാജേഷ് വെട്ടം തൊടിയും പറഞ്ഞു.
അനീഷയ്ക്ക് പുറമേ ബിന്ദു, ദീപ, സയന, ഷിജി പുത്തൂര്‍ ,ഡോ. ദര്‍ശന, ചിത്ര, ആതിര, ജെസ്സി ജോര്‍ജ്,ടീന സാറാ വര്‍ഗീസ് എന്നിരാണ് ദക്ഷിണ ധ്വനിയിലെ മറ്റു കലാകാരന്‍മാര്‍.
<br>
TAGS : KERALEEYAM
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…