ബെംഗളൂരു: പൊതുസ്ഥലത്ത് വെച്ച് പുകവലിച്ചതിന് ദളിത് യുവാവിനെ ക്രൂരമായി മർദിച്ച മൂന്ന് പേർ പിടിയിൽ. കോപ്പാൾ ബോച്ചനഹള്ളിയിൽ വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. 21കാരനായ ഗുഡ്ഡദപ്പ മുള്ളണ്ണയാണ് ആക്രമണത്തിനിരയായത്. ഗ്രാമത്തിലെ പൊതുസ്ഥലത്ത് പുകവലിച്ചതിന് വാൽമീകി സമുദായത്തിൽപ്പെട്ട ആറ് യുവാക്കൾ തന്നെ മർദിച്ചതായി അലവണ്ടി പോലീസ് സ്റ്റേഷനിൽ ഗുഡ്ഡദപ്പ പരാതി നൽകിയിരുന്നു.
ഇവരിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവർ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ഗ്രാമത്തിലെ വൈദ്യുത തൂണിൽ കെട്ടിയിട്ട ശേഷം അർദ്ധനഗ്നനാക്കിയായിരുന്നു തന്നെ മർദിച്ചതെന്ന് ഗുഡ്ഡദപ്പ പറഞ്ഞു. കൂടാതെ ജാതി പറഞ്ഞ് തന്നെ അധിക്ഷേപിച്ചെന്നും യുവാവ് പരാതിപ്പെട്ടു. ഒളിവിൽ പോയവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും, അറസ്റ്റിലായവർ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
TAGS: KARNATAKA | ARREST
SUMMARY: Dalit youth tied to pole, thrashed for smoking in public place, 3 arrested
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,10,400 രൂപയിലെത്തി. ഗ്രാമിന് 27 രൂപ കുറഞ്ഞ്…
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…
വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…
തിരുവനന്തപുരം: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് ഒരു മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം…
തിരുവനന്തപുരം: റോഡുവക്കിലെ ഉണങ്ങിനിന്ന മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്. വ്യാഴം രാത്രി…