ബെംഗളൂരു: 14 വർഷത്തെ നിയമപോരാട്ടത്തിന് ശേഷം ദളിത് യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഒടുവിൽ നീതി. തുമകുരു ഗോപാലപുര സ്വദേശിനി ഹൊന്നമ്മയുടെ കൊലപാതകത്തിലാണ് പ്രത്യേക കോടതി വിധി പ്രസ്താവിച്ചത്.
ഗ്രാമത്തിൽ ക്ഷേത്രം പണിയാൻ പദ്ധതിയിട്ടതായിരുന്നു ഹൊന്നമ്മ എന്ന ദളിത് യുവതിയെ കൊലപ്പെടുത്താൻ കാരണം. 2010 ജൂൺ 28-നാണ് സംഭവം നടന്നത്. അഴുക്കുചാലിൽ ഉപേക്ഷിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിൽ 27 മുറിവുകളുണ്ടായിരുന്നു. ഹൊന്നമ്മ ക്ഷേത്രം നിർമിക്കാൻ വീടിന് പുറത്ത് സൂക്ഷിച്ചിരുന്ന മരത്തടികൾ മോഷ്‌ടിച്ചിരുന്നു. മോഷണത്തിൽ സംശയിക്കുന്ന ചിലർക്കെതിരെ ഹൊന്നമ്മ ചിലർക്കെതിരെ പോലീസിൽ പരാതി നൽകി. ഇതതുടർന്ന് പ്രകോപനമാണ് പ്രതികളെ ഹൊന്നമ്മയുടെ കൊലപാതകത്തിലേക്കെത്തിച്ചെതെന്നാണ് പോലീസ് റിപ്പോർട്ട്.
ഹുലിയാർ ഗ്രാമത്തിൽ നിന്ന് രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന ഹൊന്നമ്മയെ 21 ഗ്രാമവാസികൾ ആക്രമിക്കുകയായിരുന്നു. യുവതിയെ കല്ലുകൊണ്ട് മർദിക്കുകയും മൃതദേഹം അഴുക്കുചാലിൽ തള്ളുകയും ചെയ്തു.
കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 21 പേർക്ക് ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചു. 13,500 രൂപ വീതം പിഴയും ചുമത്തി. സംഭവത്തിൽ കൃത്യവിലോപം ആരോപിച്ച് സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.
TAGS: KARNATAKA | COURT
SUMMARY: 14 years on, 21 given life term for killing Dalit woman in Karnataka
കോട്ടയം: ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…